കണ്ണൂർ : സിനിമ പിന്നണി ഗായകൻ പുതിയ വീട്ടിൽ വിശ്വനാഥൻ (55) അന്തരിച്ചു. ജയസൂര്യ പ്രധാന വേഷത്തിൽ എത്തി പ്രജീഷ് സെൻ സംവിധാനം ചെയ്‌ത വെള്ളം ചിത്രത്തിലൂടെയാണ് പിന്നണി ഗായകനായത്. ചിത്രത്തിലെ 'ഒരു കുറി കണ്ടു നാം' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.
നിരവധി ഭക്തിഗാന കാസറ്റുകളിലും ഗാനമേളകളിലും പാടിയിരുന്നു. നിരവധി ആൽബങ്ങൾക്ക് സംഗീതം ഒരുക്കിയിട്ടുണ്ട്. തളിപ്പറമ്പ് മില്‍ട്ടൻസിലെ അധ്യാപകനായിരുന്നു. കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപം ആണ് താമസിച്ചിരുന്നത്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നടന്നു.
Also Read: നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു