ETV Bharat / entertainment

'ഒരു സെക്‌സ് എജ്യുക്കേഷന്‍' ; കൗതുകമുണർത്തി 'സമാധാന പുസ്‌തകം' ട്രെയിലർ - Samadhana Pusthakam Trailer - SAMADHANA PUSTHAKAM TRAILER

സിജു വിൽസണ്‍, മാത്യു തോമസ് എന്നിവർക്കൊപ്പം നവാഗതരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന 'സമാധാന പുസ്‌തകം' ജൂലൈ 19ന് തിയേറ്ററുകളിലേക്ക്.

SIJU WILSON WITH MATHEW THOMAS  KALABHAVAN SHAJOHN SON YOHAN JOHN  സമാധാന പുസ്‌തകം ട്രെയിലർ  SAMADHANA PUSTHAKAM RELEASE
Samadhana Pusthakam Trailer (Movie Trailer)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 1:27 PM IST

വാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന 'സമാധാന പുസ്‌തകം' എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. നവാഗതരായ യൊഹാൻ ജോൺ, ധനുഷ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്‌മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഏറെ കൗതുകമുണർത്തുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സിജു വിൽസണും 'സമാധാന പുസ്‌തക'ത്തിൽ പ്രധാന വേഷത്തിലുണ്ട്. മാത്യു തോമസാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

ജൂലൈ 19ന് ചിത്രം തിയേറ്ററുകളിലെത്തും. നടൻ കലാഭവൻ ഷാജോണിന്‍റെ മകൻ കൂടിയാണ് യൊഹാൻ ജോൺ. സിഗ്‌മ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിസാർ മംഗലശ്ശേരിയാണ് നിർമാണം.

സംവിധായകൻ രവീഷ് നാഥിനൊപ്പം 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സി പി ശിവൻ എന്നിവർ ചേർന്നാണ് 'സമാധാന പുസ്‌തക'ത്തിന്‍റെ കഥ തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. രവീഷ് 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ കൂടിയായിരുന്നു.

നെബീസ് ബെൻസൺ, ജെയിംസ് ഏലിയ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണ നായർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഫോർ മ്യൂസിക്‌സ് ആണ് സംഗീതം. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് ചമൻ ചാക്കോയാണ്.

പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി : തപസ് നായക്, ഗാനരചന : സന്തോഷ് വർമ്മ, ജിസ് ജോയ്, ലിൻ്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ് : ആദിത്യ നാണു, ആർട്ട് : വിനോദ് പട്ടണക്കാടൻ, മേക്കപ്പ് : വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : റജിവാൻ അബ്‌ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്‌ടർ : റെനിത്ത് രാജ്, സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡയറക്‌ടർ : യോഗേഷ് വിഷ്‌ണു വിസിഗ, ഷോൺ, ഡിഐ : ലിജു പ്രഭാകർ, വിഎഫ്എക്‌സ് : മാഗ്മിത്ത്, ഡിസ്‌ട്രിബ്യൂഷൻ ഹെഡ് : പ്രദീപ് മേനോൻ, സ്റ്റിൽസ് : സിനറ്റ് സേവ്യർ, ടൈറ്റിൽ : നിതീഷ് ഗോപൻ, ഡിസൈനിങ് : യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിങ്: ബി.സി ക്രിയേറ്റീവ്സ്.

ALSO READ: 'കലക്കണം ഈ കല്യാണം': 'ഗുരുവായൂരമ്പല നടയിൽ' ഒടിടിയിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.