ETV Bharat / entertainment

ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി - Siddique presented SIT today

ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി സിദ്ദിഖ്. പൊലീസ് കമ്മീഷണർ ഓഫീസിലെ നർകോട്ടിക് എസിപി അജി ചന്ദ്രന്‍റെ മുന്നിലാണ് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായത്. സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണിത്..

SIDDIQUE  സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി  സിദ്ദിഖ്  ബലാത്സംഗ കേസില്‍ സിദ്ദിഖ്
Siddique (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 7, 2024, 10:55 AM IST

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെ 10 മണിയോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.

പൊലീസ് കമ്മീഷണർ ഓഫീസിലെ നർകോട്ടിക് എസിപിക്ക് മുന്നിലാണ് സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായത്. പ്രത്യേക അന്വേഷണ സംഘാംഗമായതിനാലാണ് നർകോട്ടിക് എസിപി അജി ചന്ദ്രന്‍റെ മുന്നിൽ സിദ്ദിഖ് ഹാജരായത്.

അതേസമയം സുപ്രീം കോടതിയില്‍ നിന്നും സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്‌ചത്തേയ്‌ക്ക് സിദ്ദിഖിന്‍റെ അറസ്‌റ്റ് തടഞ്ഞു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ച് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ സിദ്ദിഖ് തയ്യാറായത്.

Also Read: സിദ്ദിഖിന്‍റെ ഒളിവ് ജീവിതം മലയാള സിനിമയെ ബാധിക്കുമോ? പകരക്കാരനായി രഞ്ജി പണിക്കര്‍? - Siddique and Malayalam Cinema

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.