ETV Bharat / entertainment

ദ അൺടോൾഡ് ഇതിഹാസം; 'ശ്രീ റാം, ജയ് ഹനുമാൻ' അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്

author img

By ETV Bharat Kerala Team

Published : Jan 22, 2024, 4:48 PM IST

Shree Ram Jai Hanuman Movie : രാമായണം പശ്ചാത്തലമാക്കി ഒരുങ്ങുന്ന 'ശ്രീറാം, ജയ് ഹനുമാൻ' എന്ന ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തുവിട്ടു.

ശ്രീ റാം ജയ് ഹനുമാൻ സിനിമ  സുരേഷ് ആർട്‌സ് രാമായണ ചിത്രം  Shree Ram Jai Hanuman film  ayodhya ram mandir inauguration
Shree Ram Jai Hanuman Movie

യോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ദിനത്തിൽ, സുരേഷ് ആർട്‌സ് നിർമ്മാണം വഹിക്കുന്ന 'ശ്രീറാം, ജയ് ഹനുമാൻ' (Shree Ram Jai Hanuman Movie) എന്ന ചിത്രത്തിന്‍റെ ആകർഷകമായ പോസ്റ്റർ പുറത്തുവിട്ടു. അൺടോൾഡ് ഇതിഹാസം (An untold epic story) എന്ന ലേബലോടെ എത്തുന്ന ഈ ചിത്രം രാമായണം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. അവധൂതാണ് ചിത്രത്തിന്‍റെ സംവിധായകൻ.

ഇതിഹാസ കഥകളിലേക്കുള്ള സവിശേഷമായൊരു വീക്ഷണമാണ് ഇതിലൂടെ സംവിധായകൻ ഉദ്ദേശിക്കുന്നത്. പ്രശസ്‌ത നിർമ്മാതാവ് കെ എ സുരേഷിന്‍റെ ഉടമസ്ഥതയിലുള്ള സുരേഷ് ആർട്‌സ്, കന്നഡയിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ്. സുരേഷ് ആർട്‌സിന്‍റെ ബാനറിൽ കെ എ സുരേഷ് നിർമിക്കുന്ന 'ശ്രീറാം, ജയ് ഹനുമാൻ' കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ഒരു പാൻ-ഇന്ത്യൻ സിനിമയാണ്.

വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളാണ് ചിത്രത്തിലെ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.