ETV Bharat / entertainment

ഷെബി ചൗഘട്ടിന്‍റെ 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി'ന് തുടക്കം; നായകനായി റുഷി ഷാജി കൈലാസ് - ഷെബി ചൗഘട്ട് റുഷി ഷാജി കൈലാസ്

സംവിധായകൻ ഷാജി കൈലാസ് ഭദ്രദീപം തെളിയിച്ചതോടെയാണ് ഈ ചിത്രത്തിന് തുടക്കമായത്

Shebi Chaughat Rushi Shaji Kailas  Gangs of SukumaraKurup  ഷെബി ചൗഘട്ട് റുഷി ഷാജി കൈലാസ്  ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്
Shebi Chaughat Rushi Shaji Kailas
author img

By ETV Bharat Kerala Team

Published : Jan 31, 2024, 8:16 PM IST

'പ്ലസ്‌ടു, ബോബി, കാക്കിപ്പട' എന്നി ചിത്രങ്ങൾക്ക് ശേഷം പുതിയ സിനിമയുമായി ഷെബി ചൗഘട്ട് എത്തുന്നു. വ്യത്യസ്‌തമായ പ്രമേയങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച സംവിധായകൻ ഇത്തവണ 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്ന സിനിമയുമായാണ് എത്തുന്നത്. റുഷി ഷാജി കൈലാസാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് (Shebi Chaughat's 'Gangs of SukumaraKurup' starring Rushi Shaji Kailas begins).

പ്രശസ്‌ത സംവിധായകൻ ഷാജി കൈലാസിന്‍റെയും മുൻ നടി ആനിയുടെയും മകനായ റുഷി ഷാജി കൈലാസിന്‍റെ ചലച്ചിത്ര ലോകത്തേക്കുള്ള കടന്നുവരവിന് കൂടിയാണ് 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' സാക്ഷ്യം വഹിക്കുന്നത്. ജനുവരി 31, ബുധനാഴ്‌ചയാണ് ഈ ചിത്രത്തിന് അണിയറ പ്രവർത്തകർ തുടക്കം കുറിച്ചത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആയിരുന്നു ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

സംവിധായകൻ ഷാജി കൈലാസ് ഭദ്രദീപം തെളിയിച്ചതോടെയാണ് പൂർണ്ണമായും ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിന് തുടക്കമായത്. പ്രകാശിനി, പ്രജീവ് സത്യവ്രതൻ, നിർമ്മാതാവ് സന്തോഷ് ദാമോദരൻ, ബിഗ് ബോസ് താരം രജത് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി. റുഷി ഷാജി കൈലാസ്, സൂര്യക്രിഷ്, സിനോജ് വർഗീസ്, വൈഷ്‌ണവ് എന്നിവർ അണിനിരക്കുന്ന രംഗം ചിത്രീകരിച്ചാണ് ഷൂട്ടിംഗ് ആരംഭിച്ചത്.

ഷെബി ചൗഘട്ടിന്‍റെ മുൻ ചിത്രങ്ങളെല്ലാം വ്യത്യസ്‌ത പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 'പ്ലസ് ടു' കാമ്പസ് ജീവിതത്തിന്‍റെ കഥയാണ് പറഞ്ഞതെങ്കിൽ 'ബോബി' തികഞ്ഞ ഒരു പ്രണയ കഥയായിരുന്നു. 'കാക്കിപ്പട'യാകട്ടെ ഒരു കുറ്റവാളിക്ക് സംരക്ഷണം നൽകേണ്ടി വരുന്ന ഏതാനും പൊലീസ് സേനാംഗങ്ങളുടെ കഥയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. ഷെബിയുടെ നാലാമത് ചിത്രമായ 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും' വേറിട്ട ഇതിവൃത്തമാണ് പ്രമേയമാക്കുന്നത് എന്നാണ് വിവരം.

ഗുണ്ടാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച സുകുമാര കുറുപ്പ് ചെറുപ്പക്കാരായ മുജീബ്, പ്രേമൻ, ഹരി, പോട്ടർ എന്നിവരേയും ചേർത്ത് ഒരു കോഫി ഷോപ്പ് ആരംഭിക്കുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നാണ് ഈ സംഘം അറിയപ്പെടുന്നത്. ഇതിനിടെ കുറുപ്പിന്‍റെയും ഗ്യാങ്ങിന്‍റെയും ജീവിതത്തിൽ ചില പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നു. ഈ സംഭവങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രം അവതരിപ്പിക്കുന്നത്.

അബു സലിമാണ് സുകുമാര കുറുപ്പ് എന്ന ടൈറ്റിൽ റോളിലെത്തുന്നത്. മുജീബായി റുഷിയും, ഹരിയായി സൂര്യക്രിഷും പോട്ടർ ആയി വൈഷ്‌ണവും വേഷമിടുന്നു. സിനോജ് വർഗീസാണ് പ്രേമൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രജീവം മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ഈ ചിത്രം നിർമിക്കുന്നത്. ടിനി ടോം, ജോണി ആന്‍റണി, ഇനിയ, സുജിത് ശങ്കർ, ശ്രീജിത്ത് രവി ദിനേശ് പണിക്കർ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

സംവിധായകന്‍റെ കഥയ്‌ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് വി.ആർ. ബാലഗോപാൽ ആണ്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു. വിനീത് ശ്രീനിവാസനും, അഫ്സലുമാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. രജീഷ് രാമൻ ഛായാഗ്രഹണവും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - സാബുറാം, മേക്കപ്പ് സന്തോഷ് വെൺപകൽ, കോസ്റ്റും ഡിസൈൻ - ബ്യൂസി ബേബി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ, പ്രൊജക്റ്റ് ഡിസൈൻ - മുരുകൻ എസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഹരി കാട്ടാക്കട, പിആർഒ - വാഴൂർ ജോസ്, ഫോട്ടോ - അജീഷ്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.