ETV Bharat / entertainment

ഷാരൂഖ് ഖാന് വധഭീഷണി, എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു

ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി. ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെ ബാന്ദ്ര പൊലീസ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 506(4), 351(3)(4) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

SHAH RUKH KHAN DEATH THREAT  DEATH THREAT  ഷാരൂഖ് ഖാന് വധഭീഷണി  ഷാരൂഖ് ഖാന്‍
Shah Rukh Khan Death Threat (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 7, 2024, 2:09 PM IST

Updated : Nov 7, 2024, 2:32 PM IST

മുംബൈ: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന് വധഭീഷണി. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ ഷാരൂഖ് ഖാന് അഞ്ജാതരുടെ ഭീഷണി സന്ദേശം. 50 ലക്ഷം രൂപ നല്‍കണമെന്നും, പണം നൽകിയില്ലെങ്കിൽ ഷാരൂഖ് ഖാന്‍റെ ജീവന് ഭീഷണി ഉണ്ടാകുമെന്നാണ് സന്ദേശം.

വധഭീഷണിയില്‍ അജ്ഞാതര്‍ക്കെതിരെ മുംബൈയിലെ ബാന്ദ്ര പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 506(4), 351(3)(4) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരും.

അതുടത്തിടനെ ബോളിവുഡ് താരം സല്‍മാന്‍ ഖാനും വധഭീഷണി ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ നിന്നാണ് നടന് വധഭീഷണി ഉണ്ടായത്. ഭീഷണിയെ തുടർന്ന് മുംബൈ പൊലീസ് സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

അടുത്തിടെയായി ബോളിവുഡ് താരങ്ങൾക്കെതിരെ വധഭീഷണി ഉയരുന്നത് അവരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ഭീഷണികളെ പൊലീസ് ഗൗരവമായി കണ്ട് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോള്‍.

Also Read: സൽമാൻ ഖാന് വീണ്ടും വധ ഭീഷണി; 5 കോടി തന്നില്ലെങ്കില്‍ ബാബ സിദ്ദിഖിയേക്കാള്‍ സ്ഥിതി മോശമാകും

Last Updated : Nov 7, 2024, 2:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.