അപർണ ദാസ്, ശിവദ, ചന്തുനാഥ്, അനു മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭയകുമാർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സീക്രട്ട് ഹോം'. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കി, ക്രൈം ഡ്രാമയായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ 'സീക്രട്ട് ഹോം' സിനിമയുടെ ടീസറാണ് ഏവരുടെയും ശ്രദ്ധ നേടുന്നത് (Secret Home Teaser).
കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. സൈന മൂവീസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ മികച്ച പ്രതികരണമാണ് നേടുന്നത്. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്‌ലൈനോടെയാണ് 'സീക്രട്ട് ഹോം' പ്രേക്ഷകരിലേക്ക് എത്തുന്നത്.
വിചാരണ ആരംഭിക്കാൻ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില ഉൾപ്പെടലുകളാണ് ഈ സിനിമ പ്രമേയമാക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ഒപ്പം കാണികളെ ആവേശഭരിതരാക്കുന്ന ത്രില്ലിങ് അനുഭവം 'സീക്രട്ട് ഹോം' സമ്മാനിക്കുമെന്ന ഉറപ്പും നൽകുന്നതാണ് ടീസർ. മികച്ച സസ്‌പെൻസ് ത്രില്ലർ ക്രൈം ഡ്രാമ തന്നെയാകും 'സീക്രട്ട് ഹോം' എന്നാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ.
- " class="align-text-top noRightClick twitterSection" data="">
സന്തോഷ് ത്രിവിക്രമനാണ് ഈ സിനിമ നിർമിക്കുന്നത്. വിജീഷ് ജോസാണ് സഹനിർമാതാവ്. 'സീക്രട്ട് ഹോം' ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അനിൽ കുര്യനാണ് ഈ ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രാഹകനായ ഈ സിനിമയുടെ എഡിറ്റിങ് രാജേഷ് രാജേന്ദ്രനും നിർവഹിക്കുന്നു. ബികെ ഹരിനാരായണൻ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് ശങ്കർ ശർമ്മയാണ്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, ലൈൻ പ്രൊഡ്യൂസർ - ഷിബു ജോബ്, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മാലവട്ടത്ത്, പ്രൊഡക്ഷൻ ഡിസൈൻ - അനീഷ് ഗോപാൽ, സൗണ്ട് ഡിസൈൻ - ചാൾസ്, ആർട്ട് ഡയറക്‌ടർ - നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്കപ്പ് - മനു മോഹൻ, കോസ്റ്റ്യൂംസ് - സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, ശരത്ത്, വി എഫ് എക്‌സ് - പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് - ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ - ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.