ETV Bharat / entertainment

'തിരിച്ചറിവില്ലാത്ത സമയത്ത് തെറ്റ് പറ്റിയിട്ടുണ്ട്': തുറന്നു പറച്ചിലുമായി സാമന്ത - Samantha admits to making mistakes - SAMANTHA ADMITS TO MAKING MISTAKES

നല്ലതേതെന്ന് തിരിച്ചറിയാത്ത സമയത്ത് തെറ്റുകൾ വരുത്തിയിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ താൻ വിശ്വസിക്കുന്നുവെന്നും താരം.

SAMANTHA RUTH PRABHU  തെറ്റുകൾ വരുത്തിയിട്ടുണ്ട് സാമന്ത  ടേക്ക് 20 എപ്പിസോഡ്  തെന്നിന്ത്യൻ നടി സാമന്ത
Samantha Ruth Prabhu (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 2:05 PM IST

നാരോഗ്യകരമായ ബ്രാൻഡുകളെ പിന്തുണച്ച് മുൻപ് തെറ്റുകൾ വരുത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. തൻ്റെ പോഡ്‌കാസ്‌റ്റിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിൻ്റെയും ചില പാനീയങ്ങൾ ഒഴിവാക്കേണ്ടതിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ് താരത്തിൻ്റെ തുറന്ന് പറച്ചിൽ. ടേക്ക് 20' എപ്പിസോഡിൽ ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജീവിതശൈലി, വെൽനസ് വിദഗ്‌ധൻ അൽകേഷ് ശരോത്രിയുമായി ചർച്ച ചെയ്യുകയായിരുന്നു സാമന്ത.

എപ്പിസോഡ് നടക്കുന്നതിനിടെ സാമനതയ്‌ക്കെതിരെ ഒരു പ്രേക്ഷകൻ രംഗത്തെത്തി കമൻ്റിലൂടെ താരത്തിനെതിരെ ചോദ്യം ഉന്നയിച്ചു. ആരോഗ്യകരമല്ലാത്ത ബ്രാൻഡുകളെ പിന്തുണയ്ക്കുകയും പോഡ്‌കാസ്റ്റിൽ വന്നിരുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയുമാണ് സാമന്ത ചെയ്യുന്നതെന്ന് പ്രേക്ഷകൻ വിമർശിച്ചു. എന്നാൽ വിമർശനത്തെ അംഗീകരിക്കുകയും അതിന് സത്യസന്ധമായി താരം മറുപടി നൽകുകയും ചെയ്‌തു.

"നല്ലതേതെന്ന് തിരിച്ചറിയാത്ത സമയത്ത് തെറ്റുകൾ വരുത്തിയിട്ടുണ്ട്. പക്ഷെ നിരവധി അംഗീകാരം സ്വീകരിക്കുന്നത് താൻ നിർത്തി. ഞാൻ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ"- സാമന്ത പ്രതികരിച്ചു.

2010-ൽ 'യേ മായ ചെസാവേ' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം നിർമാതാവാനുള്ള ഒരുക്കത്തിലാണ്. തൻ്റെ പ്രൊഡക്ഷൻ ബാനറായ ത്രലാല മൂവിംഗ് പിക്‌ചേഴ്‌സിന് കീഴിൽ നിർമ്മിക്കുന്ന 'ബംഗാരം' എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനവും താരം തന്നെയാണ് നടത്തിയത്.

നിർമ്മാതാവെന്ന നിലയിൽ സാമന്തയുടെ ആദ്യ ഫീച്ചർ ഫിലിമായിരിക്കും 'ബംഗാരം'. ബഹുഭാഷാ റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ കേന്ദകഥാപാത്രത്തെ അവതരിപ്പിക്കുന്നതും സമാന്ത തന്നെയാണ്. ചിത്രം 2025 ഓടെ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

Also Read: സാമന്ത ഇനി കിങ്‌ ഖാനൊപ്പം?; രാജ്‌കുമാർ ഹിരാനി ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.