ഹൈദരാബാദ് : ടൈഗർ 3 എന്ന സ്പൈ - യൂണിവേഴ്‌സ് ത്രില്ലർ എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് നടൻ സൽമാൻ ഖാൻ തന്‍റെ അടുത്ത പ്രൊജക്‌ടിനെ കുറിച്ച് ആരാധകരോട് പറഞ്ഞു. ഗജിനി എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ എ ആർ മുരുകദോസിന്‍റെ ചിത്രമാണ് തന്‍റെ അടുത്ത പ്രൊജക്‌ടെന്ന് സൽമാൻ ഖാൻ എക്‌സില്‍ കുറിച്ചു.
"അസാധാരണമായ കഴിവുള്ള, എ ആർ മുരുകദോസും എന്‍റെ സുഹൃത്ത്, സാജിദ് നദിയാദ്‌വാല എന്നിവരോടൊപ്പം വളരെ ആവേശകരമായ ഒരു ചിത്രത്തിന്‍റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ട്. ഈ സഹകരണം സവിശേഷമാണ്, നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും ഈ യാത്രയ്‌ക്കായി ഞാൻ പ്രതീക്ഷിക്കുന്നു. ചിത്രം അടുത്ത വർഷം ഈദിനാകും റിലീസിനെത്തുക എന്നും താരം തന്‍റെ എക്‌സില്‍ കുറിച്ചു.
സാജിദ് നദിയാദ്‌വാലയുടെ ബാനറില്‍ നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്‍റർടെയ്ൻമെന്‍റ് ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തമാശ, ജുദ്‌വാ, മുജ്‌സെ ഷാദി കരോഗി, കിക്ക്, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്‌തനായ നിർമാതാവാണ് സാജിദ് നദിയാദ്‌വാല. ജീത്, ജുദ്‌വ, ഹർ ദിൽ ജോ പ്യാർ കരേഗ, മുജ്‌സെ ഷാദി കരോഗി, കിക്ക് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സൽമാൻ ഖാനും ചലച്ചിത്ര നിർമ്മാതാവുമായ സാജിദും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ഏറ്റവും പുതിയ കൂട്ടുകെട്ട് 2014 ലെ കിക്ക് ആയിരുന്നു, അത് ബോക്‌സ് ഓഫീസ് വിജയമായി മാറുകയും ചെയ്‌തു.
ഗജിനി, ഹോളിഡേ : എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി എന്നിവയുൾപ്പെടെ നിരവധി തമിഴ് ചലച്ചിത്ര ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് എ ആർ മുരുഗദോസ് എന്നും സല്‍മാൻ ഖാൻ പറഞ്ഞു. മുരുകദോസിൻ്റെ തെലുങ്ക് ഹിറ്റായ സ്‌റ്റാലിൻ്റെ റീമേക്ക് ആയ 2014 ൽ പുറത്തിറങ്ങിയ സൽമാൻ്റെ ജയ് ഹോ എന്ന ചിത്രത്തിനും അദ്ദേഹം തിരക്കഥ എഴുതിയിരുന്നു.
സാജിദും എ ആർ മുരുകദോസും പ്രൊജക്‌ട് ചർച്ച ചെയ്‌ത പ്പോൾ, സൽമാൻ മാത്രമേ അനുയോജ്യനാകൂ എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. സൽമാനുമായി പ്രൊജക്‌ട് ചർച്ച ചെയ്‌തതിന് ശേഷം താരവും അതിൻ്റെ ഭാഗമാകാൻ സമ്മതിച്ചു. ഈ വർഷം ലോകമെമ്പാടുമുള്ള നിരവധി ലൊക്കേഷനുകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രം ഒരു ആഗോള ആക്ഷൻ എൻ്റർടെയ്‌നറാണ് എന്നാണ് റിപ്പോർട്ട്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ആക്ഷൻ ത്രില്ലർ പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരിക്കുമെന്നും ചില രംഗങ്ങൾ ഇന്ത്യയിൽ ചിത്രീകരിക്കുമെന്നും റിപ്പോർട്ടുണ്ട്. 400 കോടി ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സാജിദ് നദിയാദ്‌വാലയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നിർമ്മാണമാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് 2024 ൽ തന്നെ ആരംഭിക്കുകയും വർഷാവസാനം വരെ നീണ്ടുനിൽക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്.
ALSO READ : 'റിട്ടൺ ആന്‍റ് ഡയറക്‌ടഡ് ബൈ ഗോഡ്' ; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി ദുൽഖർ സൽമാൻ