ETV Bharat / entertainment

'പൊറാട്ട് നാടകം'; റിലീസ് തീയതി പുറത്ത് വിട്ട് അണിയറപ്രവർത്തകർ - PORATTU NAADAKAM RELEASE DATE - PORATTU NAADAKAM RELEASE DATE

അന്തരിച്ച സംവിധായകൻ സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം നിർവഹിച്ച 'പൊറാട്ട് നാടകം' ഓഗസ്റ്റ് 9 ന് റിലീസ് ചെയ്യും.

പൊറാട്ട് നാടകം  SAIJU KURUP NEW MOVIE  സൈജു കുറുപ്പ്  director siddique last movie
Porattu Naadakam Movie (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 2:09 PM IST

ചിരിയുടെ സുൽത്താനായിരുന്ന പ്രശസ്‌ത സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന അവസാന ചിത്രമായ 'പൊറാട്ട് നാടകം' ഓഗസ്റ്റ് 9 ന് റിലീസിനെത്തും. മനോഹര ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സിദ്ദിഖ് എന്ന പ്രതിഭ നമ്മളെ വിട്ട് പിരിഞ്ഞത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന് ആയിരുന്നു. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്‌ത 'പൊറാട്ട് നാടകം' പൂർത്തിയായത് സിദ്ദിഖിൻ്റെ മേൽനോട്ടത്തിലായിരുന്നു.

അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9-ന് ഈ ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിൻ്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി'ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്.

രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, തുടങ്ങിയവർ വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌.

ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്‌ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജുൻ മേനോൻ.

നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്എക്‌സ്: രന്തീഷ് രാമകൃഷ്‌ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാമി ജോ, ഫൈനൽ മിക്‌സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

Also Read: ഇനി 'ബല്ലി ബല്ലി' ദിനങ്ങള്‍'; സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടക'ത്തിലെ പുതിയ ഗാനം പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.