ബ്ലോക്ക്ബസ്‌റ്റർ ചിത്രം 'ഐ സ്‌മാർട് ശങ്കർ' തീയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷം തികയുമ്പോള്‍ 'ഡബിൾ ഐ സ്‌മാർടിന്‍റെ' ടീസർ പുറത്ത്. റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഡബിൾ ഐ സ്‌മാർട്'. റാം പൊതിനേനിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്.
റാമിന്‍റെ ആരാധകർക്കുള്ള മികച്ച വിരുന്നായിരുന്നു ടീസർ. ടീസർ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു. ടീസർ നൽകിയ മാസ് മൊമന്‍റ്സ് തീയേറ്ററുകളിലെത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
ആദ്യ ഭാഗത്തിന്‍റെ ഇരട്ടി വലിപ്പമുള്ള ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് ഇരട്ടി എന്‍റര്‍ടൈന്‍മെന്‍റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. 'ഐ സ്‌മാർട് ശങ്കർ' പോലെ തന്നെ 'ഡബിൾ ഐ സ്‌മാർട്ടി'ലും ആക്ഷൻ പാക്ക്ഡ് രംഗങ്ങളുണ്ടകുമെന്നാണ് കരുതുന്നത്. ക്ലൈമാക്‌സ് അത്തരത്തില്‍ രോമാഞ്ചം നല്‍കുന്നതായിരിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.
റാമിന്‍റെ എനർജിയാണ് സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം. മികച്ച അഭിനയ മുഹൂർത്തങ്ങളും മാസ് ഡയലോഗുകളും മാസ് അപ്പീലുകളും കൊണ്ട് റാം പ്രേക്ഷകരെ ഇളക്കിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉസ്‌താദ് ഐ സ്‌മാര്‍ട് ശങ്കറായി റാം തിരിച്ചെത്തുമ്പോള്‍ കാവ്യ താപർ നായികയായി എത്തുന്നു. ബിഗ് ബുൾ എന്ന വില്ലനായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോൾ ചിത്രം മറ്റൊരു ലെവലിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുരി കണക്‌ടസിന്‍റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയ്‌ക്ക് സംഗീതം നല്‍കുന്നത് മണി ശർമ്മയാണ്. സാം കെ നായിഡുവും ഗിയാനി ഗിയാനെല്ലിയും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സ്‌റ്റണ്ട് ഡയറക്ഷന്‍ കീചയും റിയൽ സതീഷും ചേര്‍ന്ന് നിര്‍വഹിക്കും. സിനിമയെ കുറിച്ചുളള കൂടുതൽ അപ്‌ഡേറ്റുകൾ ഉടൻ പുറത്തുവരും.
Also Read: യൂട്യൂബിൽ ആളിക്കത്തി 'ടർബോ' ട്രെയിലർ; 12 മണിക്കൂറിനുള്ളിൽ 2.3 മില്യൺ കാഴ്‌ചക്കാർ