ETV Bharat / entertainment

5 ദിവസം കൊണ്ട് 240 കോടി; ബോക്‌സ്‌ ഓഫീസില്‍ കുതിച്ച് വേട്ടയ്യന്‍ - VETTAIYAN COLLECTION

ആദ്യ ആഴ്‌ചയ്യില്‍ തന്നെ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് രജനികാന്തിന്‍റെ വേട്ടയ്യന്‍. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും താരനിബിഡമായ ചിത്രങ്ങളിലൊന്ന് കൂടിയാണ് 'വേട്ടയ്യൻ'.

VETTAIYAN  VETTAIYAN BOX OFFICE COLLECTION  വേട്ടയ്യന്‍  വേട്ടയ്യന്‍ ബോക്‌സ്‌ ഓഫീസ് കളക്ഷന്‍
VETTAIYAN CROSSES 240 CRORES (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 15, 2024, 11:56 AM IST

Updated : Oct 15, 2024, 1:19 PM IST

ബോക്‌സ്‌ ഓഫീസില്‍ തരംഗമായി രജനികാന്തിന്‍റെ 'വേട്ടയ്യന്‍'. രജനീകാന്തിന്‍റെ ഏറ്റവും പുതിയ റിലീസായ 'വേട്ടയ്യൻ' ആദ്യ ആഴ്‌ചയ്യില്‍ തന്നെ 240 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടി. കേരളത്തിലും മികച്ച ബോക്‌സ്‌ ഓഫീസ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്‌കരൻ അല്ലിരാജ നിർമ്മിച്ച 'വേട്ടയ്യൻ' കേരളത്തിൽ വമ്പൻ റിലീസിനെത്തിച്ചത് ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്‌ത 'വേട്ടയ്യൻ', ശക്‌തമായ ആഖ്യാനത്തിലൂടെയും അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിച്ചു.

ഈ വർഷത്തെ ഏറ്റവും താരനിബിഡമായ ചിത്രങ്ങളിലൊന്ന് കൂടിയാണ് 'വേട്ടയ്യൻ'. മഞ്ജു വാര്യർ ആണ് ചിത്രത്തില്‍ രജനികാന്തിന്‍റെ നായികയായി എത്തിയത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ സുപ്രധാന വേഷങ്ങളിലും എത്തിയിരുന്നു. കൂടാതെ റാണാ ദഗുപതി, ഋതിക സിംഗ്, ദുഷാര വിജയൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

നീതി, അധികാരം, കൊലപാതകം, അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രം, എല്ലാ പ്രായത്തിലുമുള്ള കാഴ്‌ച്ചക്കാരെയും ആകർഷിക്കുന്നുണ്ട്. ചിത്രത്തിലെ ഓരോ അഭിനേതാക്കളും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുന്നു. സിനിമയ്‌ക്ക് വേണ്ടി അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും സൂപ്പർ ഹിറ്റാണ്.

'വേട്ടയ്യന്' ലഭിച്ച മികച്ച പ്രതികരണത്തിന്, നിർമ്മാതാവായ സുബാസ്‌കരൻ അല്ലിരാജ തന്‍റെ അഗാധമായ നന്ദി രേഖപ്പെടുത്തി. ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്നുള്ള പിന്തുണ തങ്ങളെ വിനയാന്വിതരാക്കുന്നു എന്നും, മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ചിത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ഛായാഗ്രഹണം - എസ് ആർ കതിർ, എഡിറ്റിംഗ് - ഫിലോമിൻ രാജ്‌, ആക്ഷൻ - അൻപറിവ്, കലാസംവിധാനം - കെ കതിർ, മേക്കപ്പ് - പട്ടണം റഷീദ്, വസ്ത്രാലങ്കാരം - അനു വർദ്ധൻ, ഡിസ്ട്രിബൂഷൻ പാര്‍ട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: റിലീസിനെത്തി മണിക്കൂറുകള്‍ കഴിഞ്ഞില്ല, വേട്ടയ്യന്‍ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍

Last Updated : Oct 15, 2024, 1:19 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.