ETV Bharat / entertainment

'തലൈവർ 171' ഇനി 'കൂലി'; വൈറലായി ടൈറ്റിൽ ടീസർ - Thalaivar 171 is now Coolie - THALAIVAR 171 IS NOW COOLIE

രജനികാന്തുമായി ലോകേഷ് കനകരാജ് ആദ്യമായി കൈകോർക്കുന്ന 'കൂലി'യുടെ വരവിനായി പ്രതീക്ഷയോടെ ആരാധകർ.

RAJINIKANTH WITH LOKESH KANAGARAJ  LOKESH KANAGARAJ MOVIES  RAJINIKANTH NEW MOVIES  TAMIL UPCOMING MOVIES
Coolie
author img

By ETV Bharat Kerala Team

Published : Apr 23, 2024, 1:27 PM IST

തൊട്ടതെല്ലാം പൊന്നാക്കിയ തമിഴകത്തിന്‍റെ സൂപ്പർ സംവിധായകനാണ് ലോകേഷ് കനകരാജ്. അടുത്തിടെയാണ് തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തിയത്. തമിഴ് സിനിമാസ്വാദകർ ആവേശത്തോടെ ലോകേഷിന്‍റെ പ്രഖ്യാപനത്തെ വരവേറ്റു. എന്നാൽ, ഇവരുടെ ആവേശത്തിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, രജനികാന്ത്.

തമിഴകത്തിന്‍റെ സ്റ്റൈൽ മന്നൻ രജനികാന്താണ് ലോകേഷിന്‍റെ പുതിയ സിനിമയിലെ നായകൻ. 'തലൈവർ 171' എന്ന് താത്കാലികമായി പേരിട്ടിരുന്ന ഈ സിനിമയുടെ യഥാർഥ ടൈറ്റിൽ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 'കൂലി' എന്നാണ് രജനികാന്ത് - ലോകേഷ് കനകരാജ് കന്നി കൂട്ടുകെട്ടിന്‍റെ സിനിമയ്‌ക്ക് പേര് നൽകിയിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ടൈറ്റിൽ എത്തിയിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

തിങ്കളാഴ്‌ച (ഏപ്രിൽ 22) വൈകിട്ടാണ് പ്രൊഡക്ഷൻ ഹൗസായ സൺ പിക്‌ചേഴ്‌സ് സമൂഹ മാധ്യമങ്ങളിലൂടെ ടീസർ രൂപത്തിൽ ടൈറ്റിൽ പുറത്തുവിട്ടത്. രജനികാന്തിന്‍റെ തകർപ്പൻ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഏതായാലും ടൈറ്റിലും രജനിയുടെ ലുക്കും പുറത്തുവന്നതോടെ ആരാധകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൻ്റെ (LCU) ഭാഗമല്ല 'കൂലി' എന്ന് ലോകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സിനിമയിൽ പുതിയ എന്തെങ്കിലും പരീക്ഷിക്കുമെന്നും ഒരു അഭിമുഖത്തിൽ ലോകേഷ് സൂചന നൽകിയിരുന്നു. ഇത് സൂപ്പർസ്റ്റാറിൻ്റെ ആരാധകരിൽ വലിയ പ്രതീക്ഷയാണ് സൃഷ്‌ടിച്ചത്.

അതേസമയം, ഈ സിനിമയുടെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇവർ. ഇതിനിടെ ഈ സിനിമയിൽ തെലുഗു സൂപ്പർസ്റ്റാർ നാഗാർജുനയും വേഷമിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനായി നാഗാർജുനയുമൊത്ത് നിർമാതാക്കൾ ചർച്ചകൾ നടത്തിയിരുന്നുവെന്നും സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ചിത്രത്തിലെ പ്രധാന ഭാഗങ്ങൾക്കായി ശ്രുതി ഹാസൻ, ശോഭന, രൺവീർ സിങഅ എന്നിവരുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

അനിരുദ്ധാണ് 'കൂലി' സിനിമയ്‌ക്ക് സംഗീതം പകരുന്നത്. ലോകേഷിൻ്റെ മുൻ ചിത്രങ്ങളിൽ കൈയ്യടി നേടിയ അൻബു-അറിവ് മാസ്റ്റേഴ്‌സാണ് ഈ സിനിമയുടെയും ആക്ഷൻ സീക്വൻസുകൾക്ക് പിന്നിൽ. ഗിരീഷ് ഗംഗാധരനാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എന്നാൽ 'കൂലി'യിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

ALSO READ: ശോഭനയ്ക്ക് കൈ കൊടുത്ത് മോഹന്‍ലാല്‍; തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിന് തുടക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.