ETV Bharat / entertainment

തമിഴ് സിനിമയ്‌ക്ക് ലഭിച്ച 'മാസ്റ്റര്‍പീസ്'; മാരി സെല്‍വരാജിന്‍റെ 'വാഴൈ' ചിത്രത്തെ പ്രശംസിച്ച് രജനികാന്ത് - RAJANIKANTH PRAISES VAAZHAI MOVIE - RAJANIKANTH PRAISES VAAZHAI MOVIE

വളരെ കാലത്തിന് ശേഷം തമിഴ് സിനിമാ ലോകത്തിന് ലഭിച്ച നിലവാരമുള്ളതും മികച്ചതുമായ സിനിമയാണ് 'വാഴൈ' എന്ന് രജനികാന്ത്. ചിത്രത്തിലൂടെ മാരി സെല്‍വരാജ് തന്‍റെ ബാല്യകാലത്തിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുകയാണെന്ന് അദ്ദേഹം.

RAJANIKANTH  VAAZHAI  MARI SELVARAJ  വാഴൈ
From Left Actor RajaniKanth (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 3, 2024, 1:36 PM IST

ചെന്നൈ: നാല്‍പത് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ തന്നെക്കുറിച്ചും തന്‍റെ രാഷ്ട്രീയത്തെ കുറിച്ചും മാത്രം പറയാനായി 'വാഴൈ' എന്ന ചിത്രം നിര്‍മിച്ചിരിക്കുകയാണ് മാരി സെല്‍വരാജ് എന്ന തമിഴ് സംവിധായകന്‍. വലിയ താരങ്ങളൊന്നുമില്ലാതെയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ നിര്‍മാണവും മാരി സെല്‍വരാജ് തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.

ഈ ചിത്രത്തെയും സംവിധായകന്‍റെ കഴിവിനെയും പുകഴ്ത്തിയിരിക്കുകയാണ് തമിഴകത്തിന്‍റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. തന്‍റെ എക്‌സ് പേജിലൂടെയാണ് മാരി സെല്‍വരാജിനെ പുകഴ്ത്തിക്കൊണ്ട് താരം കുറിപ്പിട്ടത്.

'അടുത്തിടെ മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത 'വാഴൈ' എന്ന ചിത്രം കണ്ടു. വളരെ കാലത്തിന് ശേഷം തമിഴ് സിനിമ ലോകത്തിന് ലഭിച്ച നിലവാരത്തിലുള്ളതും മികച്ചതുമായ ഒരു സിനിമയാണിത്. ഈ ചിത്രത്തിലൂടെ മാരി സെല്‍വരാജ് തന്‍റെ ബാല്യകാലത്തിലേക്ക് നമ്മെ കൂട്ടികൊണ്ടു പോകുകയാണ്.

അതിലെ കഷ്‌ടപ്പാടുകളും യാതനകളും നമ്മള്‍ അനുഭവിക്കുന്നത് പോലെ തോന്നുന്നു. അതിലെ കുട്ടിയെ കാണുമ്പോള്‍ അവന്‍ അങ്ങേയറ്റം പട്ടിണി കിടന്ന് ഭക്ഷണം തേടി പോകുന്നതും മകനെ ചോറ് കഴിക്കാന്‍ അനുവദിച്ചില്ലല്ലോ എന്ന് കരുതി അമ്മ വിലപിക്കുന്ന രംഗവുമെല്ലാം നമ്മെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇതിലൂടെ അദ്ദേഹം മികച്ച ഒരു സംവിധായകനാണെന്ന് തെളിയിച്ചു. അദ്ദേഹത്തിന് തന്‍റെ ഹൃദയംഗമായ ആശംസകളും അഭിനന്ദനങ്ങളും'- രജനികാന്ത് കുറിച്ചു.

മാരി സെല്‍വരാജും താരത്തിന്‍റെ വാക്കുകള്‍ പങ്കുവെച്ചു. നടനോടൊപ്പം നില്‍ക്കുന്ന ചിത്രവും പങ്കുവച്ചു. നേരത്തെ രജനികാന്തിനോടൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം മാരി സെല്‍വരാജ് പങ്കുവെച്ചിരുന്നു.

ഓഗസ്റ്റ് 23നാണ് ചിത്രം പുറത്തിറങ്ങിയത്. വെറുക്കപ്പെട്ടിട്ടും വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്ന ശിവനൈന്ദന്‍റെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. പൊന്‍വേല്‍ എം, രഘുല്‍ ആര്‍.കലൈയരശന്‍, നിഖില വിമല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഒപ്പം ജെ സതീഷ് കുമാര്‍, ദിവ്യ ദുൈരസാമി കൂടാതെ മറ്റ് നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

രജനികാന്ത് നായകനാവുന്ന ചിത്രം 'വേട്ടയാന്‍' ഒക്ടോബര്‍ പത്തിന് റിലീസിന് എത്തും. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ മഞ്ജുവാര്യരും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവരെ കൂടാതെ അമിതാഭ് ബച്ചന്‍, റാണ ദഗ്ഗുബതി, ദുഷാര വിജയന്‍ തുടങ്ങിയ പ്രധാന താരങ്ങളും അണിനിരക്കുന്നുണ്ട്.

ലോകേഷ് കനകരാജ് - രജനികാന്ത് കൂട്ടുക്കെട്ടില്‍ പിറക്കുന്ന 'കൂലി' എന്ന ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം (സെപ്റ്റംബർ 02) ആണ് പുറത്തുവിട്ടത്. ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് രജനികാന്തിന്‍റെ ക്യാരക്‌ടര്‍ പോസ്റ്റര്‍ പുറത്തുവന്നത്. ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. പോസ്റ്റര്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നാഗാര്‍ജുന, ശ്രുതിഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ് എന്നിവരുടെ ക്യാരക്‌ടര്‍ പോസ്റ്റര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. സണ്‍പിക്ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

Also Read: കൂടുതല്‍ റൊമാന്‍റിക് ആകാനൊരുങ്ങി എന്‍ടിആറും ജാന്‍വിയും; ദേവര പുതിയ അപ്‌ഡേറ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.