പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തണുപ്പ്'. നിധീഷ്, ജിബിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. 'തണുപ്പ്' സിനിമയുടെ ഏറെ കൗതുകമുണർത്തുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത് (Thanupp movie first look poster).
കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നടക്കുന്ന കഥയാകും 'തണുപ്പ്' പറയുക എന്ന സൂചന നൽകുന്നതാണ് പോസ്റ്റർ. മലയും പുഴയും മരങ്ങളും പശ്ചാത്തലമാക്കുന്ന പോസ്റ്ററിൽ കേന്ദ്ര കഥാപാത്രങ്ങളെയും കാണാം. കാശി സിനിമാസിന്‍റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്‌മി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്‌ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്‌ണു ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മണികണ്‌ഠൻ പി എസ് ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
എഡിറ്റിംഗ് സഫ്‌ദർ മർവയും നിർവഹിക്കുന്നു. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് ബിജിബാലിന്‍റെ ശിഷ്യൻ കൂടിയായ ബിബിൻ അശോക് ആണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ബിബിൻ അശോക് തന്നെയാണ്. ബിജിബാൽ, ശ്രീനന്ദ ശ്രീകുമാർ, ജാനകി ഈശ്വർ എന്നിവരാണ് 'തണുപ്പ്' സിനിമയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ക്രിയേറ്റീവ് ഡയറക്‌ടർ - രാജേഷ് കെ രാമൻ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, വസ്‌ത്രാലങ്കാരം - രതീഷ് കോട്ടൂളി, ശബ്‌ദ സംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ് - ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്‌സി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്‌ടർ - യദുകൃഷ്‌ണ ഉദയകുമാർ, സ്റ്റിൽസ് - രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവകലാശാല, വിഎഫ്എക്‌സ് സ്റ്റുഡിയോ - സെവൻത് ഡോർ, പി ആർ ഒ - എ എസ് ദിനേശ്.
കണ്ണൂർ, വയനാട്, എറണാകുളം, ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'തണുപ്പ്' ഉടൻ തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.