പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന 'ഗുരുവായൂരമ്പല നടയിൽ' സിനിമയുടെ ടീസർ പുറത്ത്. ഒരു ഫൺ ഫാമിലി എന്‍റർടെയിനറായിരിക്കും ഈ ചിത്രമെന്ന് അടിവരയിടുന്നതാണ് ടീസർ. ഏതായാലും തിയേറ്ററുകളിൽ സിനിമ പൊട്ടിച്ചിരി വിരിയിക്കുമെന്നുറപ്പ്.
വിപിൻ ദാസാണ് 'ഗുരുവായൂരമ്പല നടയിൽ' സിനിമയുടെ സംവിധായകൻ. 'ജയ ജയ ജയ ജയ ഹേ'യ്‌ക്ക് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണിത്. സിനിമയുടെ റിലീസ് തീയതിയും അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തിട്ടുണ്ട്. മെയ് 16-ന് 'ഗുരുവായൂരമ്പല നടയിൽ' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും.
തമിഴ് ഹാസ്യതാരം യോഗി ബാബു മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ സിനിമയ്‌ക്ക്. അനശ്വര രാജൻ, നിഖില വിമൽ എന്നിവരാണ് നായികമാർ. ജഗദീഷ്, ബൈജു, ഇർഷാദ്, ജഗദീഷ്, പി പി കുഞ്ഞികൃഷ്‌ണൻ തുടങ്ങിയവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ഒരു വിവാഹവും അതിനോട് അനുബന്ധിച്ചുള്ള സംഭവ വികാസങ്ങളുമാകും ഈ ചിത്രം പറയുക എന്നാണ് സൂചന. നേരത്തെ 'എ ഫാമിലി വെഡ്ഡിങ്ങ് എന്‍റർടെയിനർ' എന്ന ക്യാപ്ഷനോടെ ആയിരുന്നു ബേസിൽ സമൂഹ മാധ്യമങ്ങളിൽ ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അണിനിരക്കുന്നതായിരുന്നു ഈ പോസ്റ്റർ.
'കുഞ്ഞിരാമായണ'ത്തിലൂടെ ശ്രദ്ധനേടിയ ദീപു പ്രദീപാണ് ഈ ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന 'ഗുരുവായൂരമ്പല നടയിൽ' പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്‍റർടെയിൻമെൻസും ചേർന്നാണ്.
ALSO READ