പുരുഷനായി ജനിക്കുകയും മനസുകൊണ്ട് സ്‌ത്രീയായി സമൂഹത്തില്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്ന മധു എന്ന ചെറുപ്പക്കാരന്‍റെ ജീവിതം പറയുന്ന ചിത്രമാണ് പ്രതിമുഖം. തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്‌മയായ മൈത്രി വിഷ്വൽസിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് പ്രതിമുഖം. ചിത്രത്തിന്‍റെ ഓഡിയോ, ടീസര്‍, ട്രെയിലര്‍ ലോഞ്ച് നടന്നു. പത്തനംതിട്ട ജില്ല കളക്‌ടര്‍ പ്രേംകൃഷ്‌ണും പ്രശസ്‌ത സിനിമ സംവിധായകൻ ബ്ലസ്സിയും ചേർന്ന് തിരുവല്ലയിൽ നിർവ്വഹിച്ചു.
അർദ്ധനാരീശ്വര സങ്കല്‌പം എല്ലാ മനുഷ്യ ശരീരത്തിലും അടങ്ങിയിരിക്കുന്നു. അതിൽ പുരുഷന് സ്ത്രീയുടെ അംശമോ സ്ത്രീയ്ക്ക് പുരുഷന്‍റെ അംശമോ ഉള്ളതിൽ ഏറ്റക്കുറച്ചിൽ സംഭവിച്ചാൽ അത് മനുഷ്യന് അപ്രാപ്യവും പ്രകൃതിയുടെ നിയോഗവുമാണ്. ഏറെ വെല്ലുവിളികള്‍ നേരിടുന്ന ട്രാന്‍സ്‌ജെന്‍റര്‍ വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.
മോഹൻ അയിരൂർ, കെ. എം. വർഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാൻ എന്നിവർ ചേര്‍ന്നുള്ള മൈത്രി വഷ്വല്‍സാണ് സിനിമയുടെ നിര്‍മാണം. നവാഗതനായ വിഷ്‌ണു പ്രസാദ് ആണ് ചിത്രത്തിന് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
സിദ്ധാർത്ഥ ശിവ , രാജീവ് പിള്ള, മുന്ന, സുധീഷ്, മോഹൻ അയിരൂർ, പുത്തില്ലം ഭാസി , ഹരിലാൽ കോട്ടയം, കവിരാജ് തിരുവല്ല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമ സംവിധായകരായ കവിയൂർ ശിവപ്രസാദ്, പത്മകുമാർ എം ബി, മുൻ മുൻസിപ്പൽ ചെയർമാൻ ജയകുമാർ ആർ, അഡ്വക്കേറ്റ് പ്രമോദ് ഇളമൺ, മുൻസിപ്പൽ കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സുമേഷ് അയിരൂർ എന്ന ഗായകനെയും കാർത്തിക വിജയകുമാർ എന്ന പ്രശസ്‌ത നാടക നടിയെയും മലയാള സിനിമയ്ക്ക് മൈത്രി വിഷ്വൽസ് പ്രതിമുഖത്തിലൂടെ പരിചയപ്പെടുത്തുന്നു. ചിത്രത്തിൻ്റെ പിആർ അജയ് തുണ്ടത്തിൽ
Also Read:'കുട്ടികളില്‍ കുട്ടിയായി മമ്മൂട്ടി'; ശിശുദിനത്തില്‍ പ്രത്യേക ഫോട്ടോയുമായി താരം, ചിത്രം വൈറല്‍