ETV Bharat / entertainment

'ഹനുമാന്' ശേഷം 'ജയ് ഹനുമാൻ' ; പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ രണ്ടാം ചിത്രം അണിയറയിൽ

'ഹനുമാൻ' സിനിമയുടെ വിജയത്തിന് ശേഷം 'ജയ് ഹനുമാനു'മായി പ്രശാന്ത് വർമ്മ.

Jai Hanuman begins  Prasanth Varma cinematic universe  പ്രശാന്ത് വർമ്മ ജയ് ഹനുമാൻ  ഹനുമാൻ രണ്ടാം ഭാഗം
Jai Hanuman
author img

By ETV Bharat Kerala Team

Published : Jan 23, 2024, 1:01 PM IST

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ (Prasanth Varma cinematic universe) രണ്ടാമത്തെ ചിത്രം ഒരുങ്ങുന്നു. അടുത്തിടെ തിയേറ്ററുകളിൽ എത്തിയ 'ഹനുമാൻ' എന്ന സിനിമയുടെ ചരിത്ര വിജയത്തിന് ശേഷമാണ് സംവിധായകൻ പ്രശാന്ത് വർമ്മ പുതിയ ചിത്രവുമായി എത്തുന്നത്. 'ജയ് ഹനുമാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ പുരോ​ഗമിക്കുകയാണ് (Prasanth Varma cinematic universe).

ഇന്ത്യന്‍ പുരാണങ്ങളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, സൂപ്പര്‍ ഹീറോകളെ കുറിച്ച് ഒരു സിനിമാറ്റിക് വേള്‍ഡ് നിര്‍മിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്ന് പ്രശാന്ത് വർമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിഹാസ കഥയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ഹനുമാൻ ഒരുക്കിയത്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഇതിഹാസ കഥയെ ആസ്‌പദമാക്കിയുള്ള മറ്റൊരു ചിത്രവും എത്തുകയായി.

തേജ സജ്ജ നായകനായ 'ഹനുമാൻ' സിനിമയുടെ രണ്ടാം ഭാഗമായാണ് 'ജയ് ഹനുമാൻ' ഒരുങ്ങുന്നത്. നേരത്തെ തയ്യാറാക്കിയ തിരക്കഥ, വലിയ ക്യാൻവാസിൽ മികച്ച സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകൻ പ്രശാന്ത് വർമ്മ. അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ദിനത്തിലാണ് ചിത്രത്തിന് അണിയറ പ്രവർത്തകർ തുടക്കമിട്ടത്.

ഹൈദരാബാദിലെ ഹനുമാൻ ക്ഷേത്രത്തിൽ തിരക്കഥ സമർപ്പിച്ചുകൊണ്ടാണ് 'ജയ് ഹനുമാൻ' സിനിമയുടെ പ്രാരംഭ ഘട്ടം ആരംഭിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരുമെന്നാണ് വിവരം. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായ 'ഹനുമാൻ' ജനുവരി 12നാണ് തിയേറ്ററുകളിൽ റിലീസിനെത്തിയത്.

തേജ സജ്ജയ്‌ക്കൊപ്പം വരലക്ഷ്‌മി ശരത്കുമാർ, അമൃത അയ്യർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. പ്രൈം ഷോ എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് 'ഹനുമാൻ' നിർമിച്ചത്. ശ്രീമതി ചൈതന്യയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അതേസമയം 'ഹനുമാൻ' സിനിമയ്‌ക്ക് പ്രദർശനം നിഷേധിച്ചുവെന്നാരോപിച്ച് നേരത്തെ നിർമാതാക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു (Teja Sajja starrer HanuMan movie).

ചില തിയേറ്ററുകളിൽ നിന്ന് അന്യായമായ നടപടികൾ നേരിട്ടുവെന്ന് ആരോപിച്ചാണ് നിർമാതാക്കൾ തെലുഗു ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന് (ടിഎഫ്‌പിസി) പരാതി നൽകിയത് ('HanuMan' Makers files complaint with TFPC). തെലങ്കാനയിലെ ചില തിയേറ്ററുകളുമായി മൈത്രി മുവീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് എൽഎൽപി (വിതരണക്കാരൻ) കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ ചില തിയേറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാതെ കരാർ ലംഘിച്ചതോടെ നിർമാതാവായ നിരഞ്ജൻ റെഡ്ഡി ടിഎഫ്‌പിസിക്ക് പരാതി നൽകുകയായിരുന്നു. പിആർഒ : ശബരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.