ETV Bharat / entertainment

'രായനി'ൽ പ്രകാശ് രാജും സെൽവ രാഘവനും; പുതിയ പോസ്റ്ററുകളുമായി ധനുഷ് - രായൻ സിനിമ

ധനുഷിന്‍റെ രണ്ടാമത്തെ സംവിധാന സംരംഭം കൂടിയാണ് 'രായൻ'. അഭിനയിക്കുന്ന 50-ാമത്തെ സിനിമയും.

Prakash Raj in Raayan movie  Selvaraghavan in Raayan movie  Dhanush Raayan movie  രായൻ സിനിമ  ധനുഷ്
Raayan
author img

By ETV Bharat Kerala Team

Published : Feb 24, 2024, 11:44 AM IST

ടുത്തിടെയാണ് ധനുഷ് നായകനായും സംവിധായകനായും എത്തുന്ന 'രായൻ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടത്. കാത്തിരിപ്പിനൊടുവിൽ എത്തിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിലടക്കം തരംഗം തീർത്തിരുന്നു. ഇപ്പോഴിതാ ഈ സിനിമയിലെ പുതിയ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ധനുഷ്.

തെന്നിന്ത്യയിലെ പ്രശസ്‌ത താരം പ്രകാശ് രാജിനെയും തമിഴ് സംവിധായകനും തിരക്കഥാകൃത്തുമായ സെൽവരാഘവനെയും സ്വാഗതം ചെയ്‌തുകൊണ്ടുള്ള കാരക്‌ടർ പോസ്റ്ററുകളാണ് ധനുഷ് പ്രേക്ഷകരുമായി പങ്കുവച്ചത്. ധനുഷിന്‍റെ സഹോദരൻ കൂടിയാണ് സെൽവരാഘവൻ (Prakash Raj and Selvaraghavan in Dhanush's Raayan movie).

എന്തൊരു സന്തോഷം എന്ന് കുറിച്ചുകൊണ്ടാണ് പ്രകാശ് രാജിന്‍റെ പോസ്റ്റർ ഈ ചിത്രത്തിന്‍റെ സംവിധായകൻ കൂടിയായ ധനുഷ് പുറത്തുവിട്ടത്. അതേസമയം എന്നെങ്കിലും താങ്കളെ സംവിധാനം ചെയ്യുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് കുറിച്ചുകൊണ്ടാണ് സെൽവരാഘവന്‍റെ കാരക്‌ടർ പോസ്റ്റർ ധനുഷ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗംഭീര പ്രതികരണം നേടിയിരുന്നു.

ത്രസിപ്പിക്കുന്ന പോസ്റ്ററിൽ എല്ലാവരെയും ഞെട്ടിച്ച ലുക്കിലായിരുന്നു ധനുഷ്. ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന സുന്ദീപ് കൃഷനും കാളിദാസ് ജയറാമും പോസ്റ്ററിലുണ്ട്. മികച്ചൊരു ആക്ഷൻ ത്രില്ലർ തന്നെയാകും 'രായൻ' എന്ന് സൂചനയും നൽകുന്നതായിരുന്നു പോസ്റ്റർ.

നിത്യ മേനനാണ് ഈ ചിത്രത്തിലെ നായിക. എസ് ജെ സൂര്യയും രായനിൽ പ്രധാന വേഷത്തിലുണ്ട്. അപര്‍ണ ബാലമുരളി, ദുഷ്‍റ വിജയൻ, അനിഖ സുരേന്ദ്രൻ, വരലക്ഷ്‌മി ശരത്‍കുമാര്‍ തുടങ്ങി നിരവധി താരങ്ങളും ഈ ധനുഷ് ചിത്രത്തിൽ അണിനിരക്കുന്നു.

ഓം പ്രകാശാണ് രായന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ്. അതേസമയം സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ഈ സിനിമയുടെ പ്രമേയം എന്താണെന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടില്ല. 2024ല്‍ തന്നെ രായന്‍റെ റിലീസ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ധനുഷിന്‍റെ കരിയറിലെ 50-ാമത്തെ ചിത്രവും സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയുമാണ് രായൻ. നിലവിൽ ദേശീയ അവാർഡ് ജേതാവായ ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ധനുഷ്. തെലുഗു സൂപ്പർ താരം നാഗാർജുനയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഡിഎൻഎസ് (ധനുഷ്, നാഗാർജുന, ശേഖർ കമ്മുല) എന്നാണ് ഈ സിനിമയ്‌ക്ക് താത്കാലികമായി പേരിട്ടിരിക്കുന്നത്. രശ്‌മിക മന്ദാനയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. അക്കിനേനി നാഗാർജുന ഡിഎൻഎസിൽ അതിഥി വേഷത്തിലെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ALSO READ: ധനുഷിന്‍റെ 'D50' ഇനി 'രായൻ' ; ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.