ETV Bharat / entertainment

'പേട്ടറാപ്പി'ന് പാക്കപ്പ്; ചോറ്റാനിക്കരയിൽ അനുഗ്രഹം തേടി പ്രഭുദേവ - Prabhu Deva at Chottanikkara temple

മലയാളി സംവിധായകൻ എസ് ജെ സിനു സംവിധാനം ചെയ്യുന്ന 'പേട്ടറാപ്പി'ൽ വേദികയാണ് നായിക

Petta Rap first look poster  Prabhu Deva visit Chottanikkara  Prabhu Deva vedhika Petta Rap movie  Petta Rap release
Prabhu deva at chottanikkara
author img

By ETV Bharat Kerala Team

Published : Mar 16, 2024, 3:19 PM IST

പ്രഭുദേവ ചോറ്റാനിക്കരയിൽ

എറണാകുളം: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി നടനും സംവിധായകനായും കൊറിയോഗ്രഫറുമായ പ്രഭുദേവ. താരം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'പേട്ടറാപ്പി'ന്‍റെ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെയാണ് ക്ഷേത്രദർശനം. മലയാളി സംവിധായകൻ എസ് ജെ സിനു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളികൾക്ക് ഏറെ സുപരിചിതയായ വേദികയാണ് 'പേട്ടറാപ്പി'ൽ നായികയായി എത്തുന്നത്. ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് കേരളത്തിലാണ്. കഴിഞ്ഞ ദിവസമാണ് 'പേട്ടറാപ്പി'ന്‍റെ ചിത്രീകരണം പൂർത്തിയായത്. തുടർന്ന് ഇന്ന് രാവിലെയോടെ എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിൽ പ്രഭുദേവ ദർശനത്തിനായി എത്തുകയായിരുന്നു.

പുലർച്ചെ ക്ഷേത്ര ദർശനത്തിന് എത്തിയ പ്രഭുദേവ ആരാധകർക്കൊപ്പം അൽപസമയം ചെലവഴിക്കുകയും ചെയ്‌താണ് മടങ്ങിയത്. കൂടാതെ ക്ഷേത്രത്തിലെ ആനയോടൊപ്പം നിന്ന് താരം ചിത്രവും പകർത്തി. പൊതുവെ തമിഴ് താരങ്ങൾ കേരളത്തിൽ എത്തുകയാണെങ്കിൽ ചോറ്റാനിക്കര ക്ഷേത്രം സന്ദർശിക്കുക പതിവാണ്. 'മാർക്ക്‌ ആന്‍റണി' എന്ന ചിത്രത്തിന്‍റെ റിലീസിന് മുൻപ് അനുഗ്രഹം തേടി നടൻ വിശാൽ മൂന്നു മാസങ്ങൾക്ക് മുമ്പ് ചോറ്റാനിക്കര ക്ഷേത്രം സന്ദർശിച്ചിരുന്നു.

അതേസമയം ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാം ആണ് 'പേട്ടറാപ്പ്' നിർമിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയ്‌ക്ക് പാത്രമായിരുന്നു. പാട്ടും സംഘട്ടനവും ആട്ടവുമായി തകർപ്പൻ എന്‍റർടെയിനർ തന്നെയാകും ഈ ചിത്രം എന്ന് ഉറപ്പ് തരുന്നതായിരുന്നു പോസ്റ്റർ.

പി കെ ദിനിൽ ആണ് ഈ ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയത്. സംഗീതത്തിനും ഏറെ പ്രാധാന്യം നൽകിയാണ് 'ജിബൂട്ടി', 'തേര്' തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് ജെ സിനു തമിഴ് സിനിമയായ പേട്ടറാപ്പ് ഒരുക്കുന്നത്. ഡി ഇമ്മൻ ആണ് ഈ ചിത്രത്തിന് ഈണം ഒരുക്കുന്നത്.

ആകെ പത്ത് ഗാനങ്ങളാണ് 'പേട്ടറാപ്പി'ൽ ഉള്ളത്. പ്രഭുദേവയുടെയും ഒപ്പം വേദികയുടെയും മാസ്‌മരിക നൃത്തവും ഉൾപ്പെടുന്ന ഗാനങ്ങൾ തിയേറ്ററിൽ മികച്ച അനുഭവം സമ്മാനിക്കുമെന്നാണ് സിനിമാസ്വാദകർ പ്രതീക്ഷിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഒരേസമയം ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.

ജിത്തു ദാമോദർ ആണ് പേട്ടറാപ്പിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് നിഷാദ് യൂസഫും നിർവഹിക്കുന്നു. റിയ എസ് ഈ ചിത്രത്തിന്‍റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ആണ്.

കൊറിയോഗ്രാഫി : ഭൂപതി രാജ, റോബർട്ട്, ആർട്ട് ഡയറക്‌ടർ : എ ആർ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ : ആനന്ദ് എസ്, ശശികുമാർ എസ്, മേക്കപ്പ് : അബ്‌ദുൽ റഹ്മാൻ, വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്‌സ് : വിവേക് , മധൻ ഖാർഗി, വി എഫ് എക്‌സ് : ഇഫെക്‌ട്‌സ് ആൻഡ് ലോജിക്‌സ്, ക്രിയേറ്റീവ് സപ്പോർട്ട് : സഞ്ജയ് ഗസൽ, കോ ഡയറക്‌ടർ : അഞ്ജു വിജയ് , പി ആർ ആൻഡ് മാർക്കറ്റിങ് : പ്രതീഷ് ശേഖർ, ഡിസൈൻ : യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ് : സായി സന്തോഷ്.

ALSO READ: ഹൈവോൾട്ടേജ് ഡാൻസുമായി പ്രഭുദേവയും വേദികയും : ശ്രദ്ധേയമായി 'പേട്ടറാപ്പ്' ഫസ്റ്റ് ലുക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.