ഇന്ത്യൻ മൈക്കിൾ ജാക്‌സൺ എന്ന് ആരാധകർ സ്‌നേഹപൂർവം വിളിക്കുന്ന പ്രഭുദേവ നായകനായി എത്തുന്ന ചിത്രമാണ് 'പേട്ടറാപ്പ്'. മലയാളിയായ എസ് ജെ സിനുവാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'പേട്ടറാപ്പി'ന്‍റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. ചടുലമായ നൃത്തത്തിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും പ്രഭുദേവ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്നതാണ് ടീസർ.
നടൻ വിജയ് സേതുപതിയുടെയും ടൊവിനോ തോമസിന്‍റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിയത്. തിയേറ്ററിൽ കാണികൾക്ക് തിമിർത്ത് ആഘോഷിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്‍റർടെയിനറായാണ് പേട്ടറാപ്പ് ഒരുക്കിയിരിക്കുന്നത്. 'ജിബൂട്ടി', 'തേര്' തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം എസ് ജെ സിനു സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണിത്.
തെന്നിന്ത്യൻ തരാം വേദികയാണ് പേട്ടറാപ്പിലെ നായിക. സണ്ണി ലിയോൺ, വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്. പി കെ ദിനിൽ ആണ് ബ്ലൂഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന പേട്ടാറാപ്പിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം ജിത്തു ദാമോദറും നിർവഹിക്കുന്നു. നിഷാദ് യൂസഫ് എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ കലാസംവിധാനം നിർവഹിക്കുന്നത് എ ആർ മോഹൻ ആണ്. റിയ എസ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
പ്രൊഡക്ഷൻ കൺട്രോളർ : ആനന്ദ് എസ്, ശശികുമാർ, വസ്‌ത്രാലങ്കാരം : അരുൺ മനോഹർ
മേക്കപ്പ് : അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി : ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്‌സ് : വിവേക്, മദൻ ഖാർഗി, ക്രിയേറ്റീവ് സപ്പോർട്ട് : സഞ്ജയ് ഗസൽ ,
കോ ഡയറക്ടർ : അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ് : സായ് സന്തോഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: നരകവും സ്വർഗവും തമ്മിലുള്ള യുദ്ധമോ 'കൽക്കി 2898 എഡി' ?, സംവിധായകൻ കഥ പുറത്തുവിട്ടോ?