ETV Bharat / entertainment

കളർഫുൾ എന്‍റർടെയിനറുമായി പ്രഭുദേവ; 'പേട്ടറാപ്പ്' ചിത്രീകരണം പൂർത്തിയായി

author img

By ETV Bharat Kerala Team

Published : Feb 22, 2024, 4:31 PM IST

എസ് ജെ സിനു സംവിധാനം ചെയ്യുന്ന 'പേട്ടറാപ്പ്' സിനിമയിൽ വേദികയും പ്രധാന വേഷത്തിലുണ്ട്

Petta Rap Shooting completed  Prabhu Deva and Vedhika movie  Prabhu Devas Petta Rap release  പ്രഭുദേവ പേട്ടറാപ്പ് സിനിമ  പേട്ടറാപ്പ് ചിത്രീകരണം പൂർത്തിയായി
Petta Rap

എസ് ജെ സിനുവിന്‍റെ സംവിധാനത്തിൽ പ്രഭുദേവ നായകനായെത്തുന്ന 'പേട്ടറാപ്പ്' സിനിമയുടെ ചിത്രീകരണം പൂർത്തിയായി (Prabhu Deva and Vedhika starrer Petta Rap). ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലും ഒപ്പം കേരളത്തിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. 64 ദിവസങ്ങൾ നീണ്ടുനിന്ന ഷൂട്ടിങ്ങിനാണ് ഇപ്പോൾ അവസാനമായിരിക്കുന്നത് (Prabhu Deva's Petta Rap Shooting completed).

സംഗീതത്തിനും നൃത്തത്തിനും കൂടുതൽ പ്രാധാന്യമുള്ള, കളർഫുൾ എന്‍റർടെയിനറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ വേദികയും പ്രധാന വേഷത്തിലുണ്ട്. 'ജിബൂട്ടി', 'തേര്' തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം എസ് ജെ സിനു സംവിധാനം ചെയ്യുന്ന തമിഴ് സിനിമയായ 'പേട്ടറാപ്പിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇലക്‌ട്രിഫയിങ് ഡാൻസുമായി തെന്നിന്ത്യൻ സിനിമ കീഴടക്കാൻ 'ഇന്ത്യൻ മൈക്കിൾ ജാക്‌സൺ' പ്രഭുദേവ എത്തുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.

ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ് പേട്ടറാപ്പ് നിർമിക്കുന്നത്. ഡി. ഇമ്മൻ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പി കെ ദിനിലാൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന പേട്ടറാപ്പിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിത്തു ദാമോദർ ആണ്. നിഷാദ് യൂസഫാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.

അതേസമയം അടുത്തിടെയാണ് പേട്ടറാപ്പിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Petta Rap first look poster). പാട്ടും സംഘട്ടനവും ആട്ടവുമായി തകർപ്പൻ എന്‍റർടെയിനർ തന്നെയാകും ഈ ചിത്രമെന്ന് ഉറപ്പ് തരുന്നതായിരുന്നു പോസ്റ്റർ. പ്രഭുദേവയോട് ഡാൻസിൽ കട്ടയ്‌ക്ക് മത്സരിക്കാൻ വേദികയുമുണ്ടാകുമെന്ന സൂചനയും പോസ്റ്റർ നൽകിയിരുന്നു.

ALSO READ: ഹൈവോൾട്ടേജ് ഡാൻസുമായി പ്രഭുദേവയും വേദികയും : ശ്രദ്ധേയമായി 'പേട്ടറാപ്പ്' ഫസ്റ്റ് ലുക്ക്

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : റിയ എസ്, പ്രൊഡക്ഷൻ കൺട്രോളർ : ആനന്ദ് എസ്, ശശികുമാർ എസ്, ആർട്ട് ഡയറക്‌ടർ : എ ആർ മോഹൻ, വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അബ്‌ദുൽ റഹ്മാൻ, കൊറിയോഗ്രാഫി : ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്‌സ് : വിവേക് , മധൻ ഖാർഗി, വി എഫ് എക്‌സ് : ഇഫെക്‌ട്‌സ് ആൻഡ് ലോജിക്‌സ്, ക്രിയേറ്റീവ് സപ്പോർട്ട് : സഞ്ജയ് ഗസൽ, കോ ഡയറക്‌ടർ : അഞ്ജു വിജയ് , പി ആർ ആൻഡ് മാർക്കറ്റിങ് : പ്രതീഷ് ശേഖർ, ഡിസൈൻ : യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ് : സായി സന്തോഷ് എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ. നിലവിൽ 'പേട്ടറാപ്പി'ന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.