ETV Bharat / entertainment

വ്യാജ മരണവാര്‍ത്ത; പൂനം പാണ്ഡെക്കെതിരെ വിമര്‍ശനങ്ങളുടെ പെരുമഴ, അനുകൂലിക്കുന്നവരും ധാരാളം - പൂനം പാണ്ഡെ

പൂനംപാണ്ഡെ ജീവിച്ചിരിപ്പുണ്ട്. സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാൻ അവര്‍ ആഗ്രഹിച്ചു. അവളുടെ പരിശ്രമം കാരണം ഇന്നലെ ദശലക്ഷക്കണക്കിന് ആളുകൾ സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് സംസാരിച്ചു. അവൾക്ക് ഹാറ്റ്‌സ് ഓഫ് എന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചിലരുടെ പ്രതികരണം.

Poonam Pandey  fake death news  Cervical Cancer  പൂനം പാണ്ഡെ  വ്യാജ മരണ വാര്‍ത്ത
Celebs, Social Media Users Roast Poonam Pandey For Death Hoax
author img

By ETV Bharat Kerala Team

Published : Feb 3, 2024, 5:11 PM IST

Updated : Feb 3, 2024, 5:41 PM IST

ഡല്‍ഹി: താന്‍ മരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലിന് പിന്നാലെ വ്യാജ മരണ വാര്‍ത്ത പ്രചരിപ്പിച്ചതിന് സമൂഹ മാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ നേരിട്ട് നടിയും മോഡലുമായ പൂനം പാണ്ഡെ. സിനിമാ-സീരിയല്‍ രംഗത്തെ താരങ്ങളടക്കം നിരവധി പേരാണ് പൂനം പാണ്ഡെയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായുള്ള വിവരം താരത്തിന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇന്നലെയാണ് (02/02/2024) പുറത്തുവന്നത്. പൂനം പാണ്ഡെയുടെ മാനേജറുടെ പേരിലുള്ളതായിരുന്നു സന്ദേശം.

എന്നാലിത് വ്യാജമായിരുന്നുവെന്നും സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനുള്ള കാമ്പയിന്‍റെ ഭാഗമായി ആസൂത്രണം ചെയ്‌തതായിരുന്നുവെന്നുമാണ് പൂനം പാണ്ഡെ ഇന്ന് അതേ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയിരിക്കുന്നത് (Celebs, Social Media Users Roast Poonam Pandey For Death Hoax).

വ്യാജവാർത്ത പ്രചരിപ്പിച്ചതിനും ആരാധകരെ വിഷമിപ്പിച്ചതിനും മാപ്പ് ചോദിക്കുന്നതായി സമൂഹമാധ്യമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പൂനം പറഞ്ഞു. സെർവിക്കൽ കാൻസറിനെക്കുറിച്ച് ആരും വേണ്ടത്ര സംസാരിക്കുന്നില്ല. നൂറുകണക്കിന് ആളുകളുടെ ജീവൻ കവരുന്ന ഈ അസുഖത്തെക്കുറിച്ച് കൂടുതൽ ആളുകൾ ബോധവാന്മാരാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു കാമ്പയിൻ നടത്തിയതെന്നും വീഡിയോയിൽ പൂനം പാണ്ഡെ പറഞ്ഞു.

എന്നാല്‍ താരത്തിന്‍റെ പ്രവൃത്തിക്കെതിരെ സെലിബ്രിറ്റികളടക്കം വിമര്‍ശനവുമായി രംഗത്തുവന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് പൂനം പാണ്ഡെയുടെ ചെയ്‌തിയെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ആരോഗ്യ ബോധവല്‍ക്കരണത്തിന് നിരവധി മാര്‍ഗങ്ങള്‍ വേറെയും ഉണ്ട് എന്നും ഇത്തരം വ്യാജവാര്‍ത്തകളിലൂടെ അല്ല ഇതൊന്നും പങ്ക് വെക്കേണ്ടത് എന്നുമാണ് ഉയരുന്ന വിമര്‍ശനം (Poonam Pandey's Fake Death News).

പൂജാ ഭട്ട്, സാറാ ഖാൻ, അലി ഗോണി, രാഹുൽ വൈദ്യ തുടങ്ങിയ സെലിബ്രിറ്റികളടക്കം താരത്തിന്‍റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ തങ്ങളുടെ സമൂഹമാധ്യമങ്ങളില്‍ അനുശോചനം അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ താരങ്ങള്‍ തന്നെയാണ് വിമര്‍ശനവുമായി മുന്നില്‍ നില്‍ക്കുന്നത്.

താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ ബോളിവുഡ് സൂപ്പര്‍ താരം പൂജാ ഭട്ട് തന്‍റെ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ് ഡിലീറ്റ് ചെയ്‌തതായി അറിയിച്ചു. "ഞാനൊരിക്കലും ട്വീറ്റുകൾ ഡിലീറ്റ് ചെയ്യില്ല, പക്ഷേ സെർവിക്കൽ ക്യാൻസർ ബാധിച്ച് മരിച്ചെന്നും പിന്നീട് അത് വ്യാജമെന്നും അറിഞ്ഞ സാഹചര്യത്തിലാണ് ഞാൻ ട്വീറ്റ് ഡിലീറ്റ് ചെയ്‌തത്. ഒരു ഡിജിറ്റൽ/പിആർ ടീമാണ് വാർത്ത തയ്യാറാക്കിയത്. ഈ പ്രവൃത്തി തീര്‍ത്തും അപമാനമാണ്. പൂജാ ഭട്ട് തന്‍റെ എക്‌സില്‍ കുറിച്ചു.

'വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട് അല്ലാതെ വേറൊന്നും അല്ല, പൂനം പാണ്ഡെയെയും അവരുടെ പിആര്‍ ടീമിനെയും ബഹിഷ്‌കരിക്കണം' എന്നായിരുന്നു ടെലിവിഷന്‍ താരം അലി ഗോണിയുടെ പ്രതികരണം.

പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ച് മരിച്ചുവെന്ന വാർത്തയിൽ താൻ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ഇപ്പോൾ പൂനം ജീവിച്ചിരിക്കുന്നതിനാൽ തന്നെ RIP PR/ മാർക്കറ്റിംഗ് എന്ന് പറയുന്നതാണ് ശരിയെന്ന് ഗായകനും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ വൈദ്യ പ്രതികരിച്ചു.

ക്യാൻസർ പോലുള്ള ഗുരുതരമായ രോഗത്തിന്‍റെ പശ്ചാത്തലത്തിൽ ഒരാളുടെ മരണത്തെ വ്യാജമാക്കുന്നത് കേവലം തമാശയല്ല, അനാദരവാണ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ നിസാരമായി കാണുന്നത്, ആത്മാർത്ഥമായി ക്യാൻസറിനെതിരെ പോരാടുന്നവരുടെ വിശ്വാസത്തെ തകർക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു നിക്കി തംബോലിയുടെ പ്രതികരണം.

പൂനം പാണ്ഡെയെയും അവരുടെ പിആർ ടീമിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടൻ കുശാൽ ടണ്ടനും രംഗത്തെത്തി. അഭിനേതാക്കളായ ഷെർലിൻ ചോപ്ര, രാഖി സാവന്ത് എന്നിവരിൽ നിന്നും പാണ്ഡെ വിമർശനം ഏറ്റുവാങ്ങി.

"നാണമില്ലായ്‌മയുടെയും നിർവികാരതയുടെയും ഔന്നത്യം എന്നായിരുന്നു ഷെർലിൻ ചോപ്ര തന്‍റെ എക്‌സില്‍ കുറിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്‌തുകൊണ്ടായിരുന്നു രാഖി സാവന്തിന്‍റെ പ്രതികരണം.

അവബോധം പ്രചരിപ്പിക്കുക, അല്ലാതെ കിംവദന്തികളല്ല പ്രചരിപ്പേക്കണ്ടത്, "ഇവൾ എന്തൊരു നാണംകെട്ട പെൺകുട്ടിയാണ്. വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടുകൾക്കായി നിങ്ങൾക്ക് എങ്ങനെ ഇത്രയും തരംതാഴാൻ കഴിയും. ലോകത്തിലെ ഏറ്റവും ചെലവേറിയ കാര്യം വിശ്വാസമാണ്, അത് തകര്‍ത്ത നിങ്ങളെ ആരും വിശ്വസിക്കില്ല തുടങ്ങി വിമർശനങ്ങളുടെ പെരുമഴയാണ് സമൂഹമാധ്യമങ്ങളിലടക്കം പൂനം പാണ്ഡെയ്ക്ക് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്.

Last Updated : Feb 3, 2024, 5:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.