ETV Bharat / entertainment

നടി പവിത്ര ഗൗഡ പൊലീസ് കസ്റ്റഡിയിൽ; സംഭവം കൊലപാതകക്കേസിൽ നടൻ ദർശന്‍റെ അറസ്റ്റിന് പിന്നാലെ - PAVITHRA GOWDA IN POLICE CUSTODY - PAVITHRA GOWDA IN POLICE CUSTODY

കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കന്നട താരം ദർശനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പവിത്ര ഗൗഡയെ കസ്റ്റഡിയിലെടുത്തത്. നടിക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്നതിന്‍റെ പേരിലാണ് കൊലപാതകമെന്നാണ് വിവരം.

KANNADA ACTOR DARSHAN ARREST  PAVITHRA GOWDA  പവിത്ര ഗൗഡ കസ്റ്റഡിയിൽ  RENUKA SWAMY MURDER CASE
Kannada Actress Pavithra Gowda (Pavithra Gowda Official instagram page)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 4:14 PM IST

ബെംഗളൂരു : കന്നഡ ചലച്ചിത്ര താരം പവിത്ര ഗൗഡ പൊലീസ് കസ്റ്റഡിയിൽ. കൊലപാതക കേസില്‍ നടനും സുഹൃത്തുമായ ദർശൻ തൂഗുദീപയെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് പവിത്രയെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രേണുക സ്വാമി (33) എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ദർശനെ ബെംഗളൂരു പൊലീസ് ഇന്ന് (ജൂൺ 11) അറസ്റ്റ് ചെയ്‌തത്.

പവിത്ര ഗൗഡയ്‌ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്നതിന്‍റെ പേരിലാണ് കൊലപാതകം എന്നാണ് പുറത്തുവരുന്ന വിവരം. കസ്റ്റഡിയിലെടുത്ത നടിയെ പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് രേണുക സ്വാമിയെ സോമനഹള്ളിയില്‍ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൽ ദർശന് പങ്കുള്ളതായി തെളിഞ്ഞത്. ഇതേതുടർന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൈസൂരുവിലുള്ള ഫാം ഹൗസില്‍ നിന്നാണ് ദർശൻ തൂഗുദീപയെ അറസ്റ്റ് ചെയ്‌തത്.

Also Read: നടിയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന് കൊലപാതകം ; പ്രമുഖ നടൻ ദർശൻ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.