ETV Bharat / entertainment

'പണി' വരുന്നു... ജോജു ജോർജ് സംവിധായകനാകുന്ന ചിത്രം ഉടന്‍, പുതിയ പോസ്റ്റർ പുറത്ത് - PANI MOVIE LATEST POSTER

ജോജു ജോർജ് സംവിധായകനാകുന്ന 'പണി'യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്ററിൽ തോക്കുമായി പ്രതികാര മനോഭാവത്തോടെ കാറിനുള്ളിലിരിക്കുന്ന താരത്തെയാണ് കാണിക്കുന്നത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ.

author img

By ETV Bharat Kerala Team

Published : Jul 23, 2024, 3:33 PM IST

JOJU GEORGE PANI MOVIE  ജോജു ജോർജ്‌  പണി സിനിമ  PANI MOVIE NEW POSTER
Pani movie latest poster (ETV Bharat)

ടൻ ജോജു ജോർജ്‌ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പണി' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്‍റെ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്‍റെ പ്രണയാര്‍ദ്രമായ പോസ്റ്ററുകളിൽ നിന്നും വ്യത്യസ്‌തമായി തോക്കുമായി ജോജുവിന്‍റെ ഗിരി എന്ന കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററില്‍ കാണാനാകുക. 'ആന്‍ ഐ ഫോര്‍ ആന്‍ ഐ' അഥവ 'കണ്ണിനു കണ്ണ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്.

നേരത്തേ 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ ചിത്രത്തിലെ നായികാ-നായകന്മാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുഗു ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്‌നങ്ങൾക്ക് തടസമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്‍റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

JOJU GEORGE PANI MOVIE  ജോജു ജോർജ്‌  പണി സിനിമ  PANI MOVIE NEW POSTER
പണി സിനിമ പോസ്റ്റര്‍ (Etv Bharat)

മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരുന്നു.

ഒരു മാസ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. വിഷ്‌ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്‌സി, ജിന്‍റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്‍റർടെയ്‌ൻമെന്‍റ്‌സ്.

Also Read: 'എത്തിയത് നായികയെ കളരി പഠിപ്പിക്കാൻ, കിട്ടിയത് നായക വേഷം'; സിനിമ വിശേഷങ്ങളുമായി ശിവ ദാമോദർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.