ETV Bharat / entertainment

"ജോജുവിന്‍റെ സര്‍ക്കാസത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചു"; പ്രതികരിച്ച് അണിയറപ്രവര്‍ത്തകര്‍ - PANI CONTROVERSY

റിലീസിന് പിന്നാലെ വിവാദത്തില്‍പ്പെട്ട് പണി സിനിമ. പണിയെ വിമര്‍ശിച്ച യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ജോജുവിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇതിന് പിന്നാലെ ജോജുവും ചിത്രത്തിലെ അണിയറപ്രവര്‍ത്തകരും രംഗത്തെത്തി.

PANI  ജോജു ജോര്‍ജ്  പണി  PANI MOVIE CREW REACTS
Pani (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 2, 2024, 12:39 PM IST

ജോജു ജോര്‍ജിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'പണി'. ജോജു ജോര്‍ജ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്‌ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ആദ്യം ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ച ചിത്രം ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

'പണി' സിനിമയെ വിമര്‍ശിച്ച യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ജോജുവിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഓഡിയോ വൈറലായതോടെ ജോജു ജോര്‍ജും വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

തന്‍റെ സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ തനിക്ക് ദേഷ്യവും പ്രയാസവും തോന്നിയെന്നും അതുകൊണ്ടാണ് പ്രതികരിച്ചതെന്നുമാണ് ജോജു ജോര്‍ജ് പറയുന്നത്. ഇന്‍സ്‌റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്‍റെ പ്രതികരണം. തന്‍റെ സിനിമ ഇഷ്‌ടമല്ലെങ്കില്‍ ഇഷ്‌ടമല്ലെന്ന് തന്നെ പറയണം, രണ്ട് വര്‍ഷത്തെ അധ്വാനമാണ് ചിത്രം, ആ സിനിമയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് ജോജു പ്രതികരിച്ചത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് പണി സിനിമയുടെ അണിയറപ്രവര്‍ത്തകരും രംഗത്തെത്തി. ജോജുവിന്‍റെ സര്‍ക്കാസം കലര്‍ന്ന മറുപടിയെ ആദര്‍ശ് എന്ന യുവാവ് വളച്ചെടുക്കാന്‍ ശ്രമിച്ചെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാല്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചത്.

"ജോജു ജോർജ് ഭീഷണിപ്പെടുത്തിയെന്ന് ആദർശ് ആരോപിക്കുമ്പോഴും സംഭാഷണത്തിന്‍റെ പകുതി മുതലാണ് അയാള്‍ ഫേസ്‌ബുക്കില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. ജോജുവിന്‍റെ സർക്കാസം കലർന്ന മറുപടിക്ക് സർക്കാസത്തിൽ തന്നെ ആദർശ് മറുപടി പറയുന്നത് ഓഡിയോ ക്ലിപ്പിൽ നിന്നും വ്യക്‌തമാണ്. ജോജുവിന്‍റെ ചില പ്രയോഗങ്ങളെ ആദർശ് വളച്ചൊടിക്കാൻ ശ്രമിക്കുന്നതായി ഓഡിയോ ക്ലിപ്പിൽ നിന്നും വ്യക്‌തമാകുന്നുണ്ട്." -ഇപ്രകാരമാണ് പണി സിനിമയുടെ അണിയറപ്രവര്‍കരില്‍ ഒരാള്‍ പ്രതികരിച്ചത്.

ഒരാളെ ഭയപ്പെടുത്തുന്ന രീതിയിൽ ജോജു സംസാരിച്ചിട്ടില്ല എന്നുള്ളത് ഓഡിയോ ക്ലിപ്പിൽ നിന്നും കേൾവിക്കാരന് വ്യക്‌തമാണെന്ന് സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്‌ടറിൽ ഒരാളും അഭിപ്രായപ്പെട്ടു.

Also Read: "എന്‍റെ ജീവിതമാണ് സിനിമ, ഭീഷണിപ്പെടുത്തിയില്ല...ദേഷ്യവും പ്രയാസവും തോന്നി": ജോജു ജോര്‍ജ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.