ETV Bharat / entertainment

പഞ്ചായത്ത് ജെട്ടി വരുന്നു; ജൂലായ് 26-ന് റിലീസ് - Panchayath jetty movie update

author img

By ETV Bharat Kerala Team

Published : Jul 3, 2024, 6:33 PM IST

മറിമായം പരമ്പരയിലെ എല്ലാ താരങ്ങളെയും അണിനിരത്തി മണികണ്‌ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി.

പഞ്ചായത്ത് ജെട്ടി  MOVIE RELEASE UPDATE  PANCHAYATH JETTY MOVIE  മണികണ്‌ഠൻ പട്ടാമ്പി
Panchayath jetty movie poster (ETV Bharat)

പ്‌ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഗോവിന്ദ് ഫിലിംസിന്‍റെ സഹകരണത്തോടെ നിര്‍മ്മിച്ച് മറിമായം സീരിയൽ താരങ്ങളായ മണികണ്‌ഠൻ പട്ടാമ്പി, സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'പഞ്ചായത്ത് ജെട്ടി' ജൂലായ് ഇരുപത്തിയാറിന് പ്രദർശനത്തിനെത്തും. പ്രഖ്യാപന വേള മുതൽ മികച്ചൊരു ഹാസ്യ ചിത്രത്തിനായുള്ള കാത്തിരിപ്പാണെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങൾ.

മണികണ്‌ഠൻ പട്ടാമ്പി, സലിം ഹസ്സൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണാ നായർ, രശ്‌മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്‌മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാർ 'പഞ്ചായത്ത് ജെട്ടി' യിൽ വേഷമിടുന്നു.

സമകാലിക സംഭവങ്ങളെ വിശകലനം ചെയ്‌ത് നർമ്മത്തിന്‍റെ അകമ്പടിയിൽ ആശയങ്ങൾ അവതരിപ്പിച്ച് കൊണ്ട് വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ മറിമായം ടീം ഫീച്ചർ ഫിലിമുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. പരമ്പരയിലെ എല്ലാ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട് .

ക്രിഷ് കൈമൾ ആണ് ഛായാഗ്രാഹകൻ. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റിംഗ് - ശ്യാം ശശീധരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട്, പ്രൊഡക്ഷൻ കൺട്രോളർ - ബാബുരാജ് മനിശ്ശേരി, ആർട്ട് -
സാബുമോഹൻ, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, കോസ്‌റ്റ്യൂം ഡിസൈനർ - അരുൺ മനോഹർ, സ്‌റ്റിൽസ് - സലീഷ് പെരിങ്ങോട്ടുകര, പരസ്യക്കല - യെല്ലോ ടൂത്ത്‌സ്, സൗണ്ട് ഡിസൈൻ - അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ് - പ്രഭാകരൻ കാസർക്കോട്, പ്രൊഡക്ഷൻ മാനേജർ - അതുൽ.

Also Read: ധനുഷ്-നാഗാർജുന ചിത്രം കുബേര; നിഗൂഢതകള്‍ നിറച്ച രശ്‌മിക മന്ദാനയുടെ പോസ്റ്റർ പുറത്ത്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.