ETV Bharat / entertainment

മോസ്കോ ഇന്‍റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്‌റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവൻ ചിത്രം 'ഒഴുകി ഒഴുകി ഒഴുകി' - സഞ്ജീവ് ശിവന്‍

Sanjev Sivan Film : സഞ്ജീവ് ശിവൻ ചിത്രം 'ഒഴുകി ഒഴുകി ഒഴുകി' മോസ്കോ ഇന്‍റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്‌റ്റിവലിൽ. ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം സഞ്ജീവ് ശിവന്‍റെ മകൻ സിദ്‌ധാൻഷു സഞ്ജീവ് ശിവന്‍

Sanjev Sivan Film  Ozhuki Ozhuki Ozhuki  സഞ്ജീവ് ശിവന്‍  ഒഴുകി ഒഴുകി ഒഴുകി
Ozhuki Ozhuki Ozhuki Selected for Moscow Film Festival
author img

By ETV Bharat Kerala Team

Published : Jan 20, 2024, 10:37 AM IST

സന്തോഷ് ശിവൻ, സംഗീത് ശിവൻ എന്നിവരുടെ ഇളയ സഹോദരനായ സഞ്ജീവ് ശിവൻ സംവിധാനം ചെയ്‌ത 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രം മോസ്കോ ഇന്‍റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്‌റ്റിവലിൽ സെലക്ഷൻ നേടി. ഫെബ്രുവരി 2ന് തിയറ്റർ റിലീസ് ചെയ്യുന്ന ഈ ചിത്രം പന്ത്രണ്ട് വയസുള്ള ഒരു ആൺകുട്ടിയിലൂടെയുള്ള സഞ്ചാരമാണ്. സഞ്ജീവ് ശിവന്‍റെ മകൻ സിദ്‌ധാൻഷു സഞ്ജീവ് ശിവനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ട് വയസുകാരനായി വേഷമിട്ടത്. സൗബിൻ ഷാഹിർ, നരേൻ, ബൈജു സന്തോഷ് എന്നിവർ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ട്രൈപോഡ് മോഷൻ പിക്ചേഴ്‌സിന്‍റെ ബാനറിൽ ദീപ്‌തി പിള്ളൈ ശിവൻ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനോടകം പല ഫിലിം ഫെസ്‌റ്റിവലുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഛായാഗ്രഹണം: മനോജ് പിള്ളൈ, ചിത്രസംയോജനം: ശീകർ പ്രസാദ്

ബി ആർ പ്രസാദും സഞ്ജീവ് ശിവനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്‍റെ സം​ഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്‍റിലിനെനും, സൗണ്ട് ഡിസൈൻ ഓസ്‌കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുമാണ് കൈകാര്യം ചെയ്‌തത്. യദുകൃഷ്‌ണൻ, കൊച്ചുപ്രേമൻ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.