പലപ്പോഴും നമുക്കൊല്ലാം തിയേറ്ററില്‍ ചില നല്ല സിനിമകള്‍ കാണാന്‍ പറ്റാതെ പോകാറുണ്ട്. പിന്നീട് ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരിക്കും പ്രേക്ഷകര്‍. ഒടിടി റിലീസിന് അത്രമാത്രം പ്രാധാന്യമാണ് ലോക പ്രേക്ഷകര്‍ നല്‍കുന്നത്. ഇപ്പോഴിതാ ഒടിടി പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. ഈ ആഴ്‌ച ഒരുപിടി നല്ല ചിത്രങ്ങളാണ് പ്രേക്ഷകരെ ഒടിടിയില്‍ കാത്തിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
തലവന്‍
ഒരിടവേളയ്ക്ക് ശേഷം ആസിഫ് അലി നായകനായ ബോക്‌സോഫിസ് വിജയത്തിലേക്ക് എത്തിയ ചിത്രമാണ് തലവന്‍. ആസിഫിനൊപ്പം ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. മെയ് 24 നായിരുന്നു ചിത്രത്തിന്‍റെ തിയേറ്റര്‍ റിലീസ്. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. സോണി ലിവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ ഈ ചിത്രത്തിന്‍റെ സ്ട്രീമിങ് ആരംഭിക്കും. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്‍റെയും ലണ്ടന്‍ സ്‌റ്റുഡിയോസിന്‍റെയും ബാനറുകളില്‍ അരുണ്‍ നാരായണന്‍, സിജോ സെബാസ്‌റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ശങ്കര്‍ രാമകൃഷ്‌ണന്‍, ജോജി, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തിലുണ്ട്.
നുണക്കുഴി
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് നുണക്കുഴി. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രാണിത്. തിയേറ്ററില്‍ നിന്ന് 20 കോടി ഗ്രോസ് കലക്ഷന്‍ നേടിയിരുന്നു. സെപ്റ്റംബര്‍ 13 മുതല്‍ ചിത്രം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് കെആര്‍ കൃഷ്‌ണകുമാറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിദ്ദിഖ്, ബൈജു, മനോജ് കെ ജയന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓഗസ്റ്റ് 15നാണ് നുണക്കുഴി തിയേറ്ററുകളില്‍ എത്തിയത്.
പവി കെയര്‍ ടേക്കര്‍
ജനപ്രിയ നായകന്‍ ദിലീപിനോടൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ അഭിനയിച്ച ചിത്രമാണ് പവി കെയര്‍ ടേക്കര്‍. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ഹാസ്യ ചിത്രമാണ് പവി കെയര്‍ ടേക്കര്‍. ദിലീപിന്‍റെ ഗ്രാന്‍ഡ് പ്രൊഡക്ഷനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാജേഷ് രാഘവനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോരമാക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
അഡിയോസ് അമിഗോ
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അഡിയോസ് അമിഗോസ്. നെറ്റ്ഫ്ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്‌തിരിക്കുന്നത്. വ്യത്യസ്‌ത സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ട് ചെറുപ്പക്കാര്‍ ഒരു ബസ് സ്‌റ്റാന്‍ഡില്‍ കണ്ടുമുട്ടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രം. അനഘ, ഷൈന്‍ ടോം ചാക്കോ, വിനീത് തട്ടില്‍ ഡേവിസ്, അല്‍ത്താഫ് സലിം, നന്ദു, ഗണപതി എസ് പൊതുവാള്‍, മുത്തുമണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. നഹാസ് നാസറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഓഗസ്‌റ്റ് രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് തങ്കം ആണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വാഴ
ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും തിയേറ്ററില്‍ ആരവം തീര്‍ത്ത ചിത്രമാണ് വാഴ. ജയ ജയ ജയ ജയഹേ, ഗുരുവായൂര്‍ അമ്പല നടയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകനായ വിപിന്‍ ദാസിന്‍റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് വാഴ. നീരജ് മാധവ് ചിത്രം ഗൗതമന്‍റെ രഥത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഓഗസ്റ്റ 15നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.