ETV Bharat / entertainment

'നിന്‍ മിഴിയില്‍ വിഴി നട്ട് കണ്‍പീലി ചിമ്മാതെ'..'ഓശാന'യിലെ മനോഹരമായ പ്രണയ ഗാനം

പ്രണയം പ്രമേയമാകുന്ന ഓശാനയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രം നവംബര്‍ ആദ്യം തിയേറ്ററുകളില്‍.

author img

By ETV Bharat Entertainment Team

Published : 3 hours ago

OSHANA MOVIE OFFICIAL VIDEO SONG  DHYAN SREENIVASAN MOVIE OSHANA  ഓശാന സിനിമ  ഓശാന വീഡിയോ ഗാനം പുറത്ത്
OSHANA MOVIE VIDEO SONG RELEASED (ETV Bharat)

പ്രണയം പ്രമേയമാകുന്ന ചിത്രം 'ഓശാന'യിലെ ഗാനം പുറത്ത്. 'നിൻ മിഴിയിൽ വിഴി നട്ട് കൺപീലി ചിമ്മാതെ' എന്നാരംഭിക്കുന്ന ഒഫീഷ്യല്‍ വീഡിയോ ഗാനമാണ് റിലീസായത്. ബി കെ ഹരിനാരായണൻ എഴുതി മെജോ ജോസഫ് സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച ഗാനമാണിത്.

ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജൻ,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി.മനോജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓശാന'.

ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് മനോഹരമായി പറയുന്ന ചിത്രമാണ് 'ഓശാന'. നവംബര്‍ ആദ്യം ചിത്രം തിയേറ്ററുകളില്‍ എത്തും.

എം.ജെ.എൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്‌മിനു സിജോ, സാബുമോൻ അബ്‌ദുസമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്‌ണ സജിത്ത്, ശ്രുതി, ലക്ഷ്‌മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും അഭിനയിക്കുന്നു. കഥ തിരക്കഥ സംഭാഷണം ജിതിൻ ജോസ് എഴുതുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ജിസ് ജോയി,ഷോബിൻ കണ്ണങ്കാട്ട്,സാൽവിൻ വർഗീസ് എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.

മെൽബിൻ കുരിശിങ്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്-സന്ദീപ് നന്ദകുമാർ.പ്രോജക്ട് ഡിസൈനർ-അനുകുട്ടൻ,പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ,കല-ബനിത്ത് ബത്തേരി, മേക്കപ്പ്-ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം-ദിവ്യ ജോബി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വളംകുളം, സ്‌റ്റിൽസ്- സന്തോഷ് പട്ടാമ്പി, പബ്ലിസിറ്റി ഡിസൈൻ- ഷിബിൻ സി. ബാബു, കളറിസ്‌റ്റ്-അലക്‌സ് വി.വർഗീസ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ- ഡോ.സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) പി ആർ ഒ-എ എസ് ദിനേശ്.

Also Read:പ്രണയത്തിന് എത്ര സ്‌റ്റേജാണ്? 'ഓശാന’ ടീസർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.