ETV Bharat / entertainment

വരുൺ തേജിന്‍റെ 'ഓപ്പറേഷൻ വാലന്‍റൈൻ'; ട്രെയിലർ നാളെ പ്രേക്ഷകരിലേക്ക് - ഓപ്പറേഷൻ വാലന്‍റൈൻ

മാർച്ച് 1ന് തീയേറ്ററുകളിലെത്തുന്ന ഓപ്പറേഷൻ വാലന്‍റൈൻ എന്ന ചിത്രത്തിന്‍റെ ട്രെയിലർ സൽമാൻ ഖാനും രാം ചരണും ചേർന്ന് പുറത്തിറക്കും.

Operation Valentine  Varun Tej Manushi Chhillar movie  വരുൺ തേജ് മാനുഷി ചില്ലർ സിനിമ  ഓപ്പറേഷൻ വാലന്‍റൈൻ  Operation Valentine movie trailer
Operation Valentine movie trailer will be release on March 1
author img

By ETV Bharat Kerala Team

Published : Feb 19, 2024, 5:06 PM IST

രുൺ തേജിന്‍റെയും (Varun Tej) മാനുഷി ചില്ലറിന്‍റെയും (Manushi Chhillar) വരാനിരിക്കുന്ന ചിത്രമായ 'ഓപ്പറേഷൻ വാലന്‍റൈൻ' (Operation Valentine) എന്ന ചിത്രത്തിന്‍റെ ട്രെയിലർ നാളെ (ഫെബ്രുവരി 20) പുറത്തിറങ്ങും. സൽമാൻ ഖാനും (Salman Khan) രാം ചരണും (Ram Charan) ചേർന്നാണ് ട്രെയിലർ പ്രകാശിപ്പിക്കുന്നത്. 2024 മാർച്ച് 1ന് ചിത്രം തീയേറ്ററുകളിലെത്തും.

ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തുക. ഹിന്ദി ട്രെയലർ സൽമാൻ ഖാൻ പുറത്തിറക്കുമ്പോൾ തെലുങ്ക് ട്രെയിലർ രാം ചരൺ പുറത്തിറക്കും. 'ഓപ്പറേഷൻ വാലൻ്റൈൻ' ഇതുവരെ കാണാത്ത ഏരിയൽ ആക്ഷൻ സീക്വൻസുകളുള്ള ഒരു പൊളിറ്റിക്കൽ-ത്രില്ലറാണെന്നാണ് സൂചന.

എയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ആത്മധൈര്യത്തെ കുറിച്ചും രാജ്യത്തെ സംരക്ഷിക്കുന്നതിൽ അവർ നേരിടുന്ന വെല്ലുവിളികളെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ശക്തി പ്രതാപ് സിംഗ് ഹഡയാണ് 'ഓപ്പറേഷൻ വാലൻ്റൈൻ' സംവിധാനം ചെയ്യുന്നത്. സോണി പിക്‌ചേഴ്‌സ് ഇൻ്റർനാഷണൽ പ്രൊഡക്ഷൻസും സന്ദീപ് മുദ്ദയുടെ നവോത്ഥാന പിക്‌ചേഴ്‌സും ഗോഡ് ബ്ലെസ് എൻ്റർടൈൻമെൻ്റും (വക്കിൽ ഖാൻ) നന്ദകുമാർ അബിനേനിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വളരെ ആവേശത്തിലാണ്! കൗണ്ട്ഡൗൺ ആരംഭിച്ചു. ഏരിയൽ ഷോഡൗണിന് സാക്ഷ്യം വഹിക്കാൻ തയ്യാറായിക്കോളൂ! എന്നായിരുന്നു ചിത്രത്തിന്‍റെ പോസ്റ്ററുകൾ പങ്കിട്ടുകൊണ്ട് വരുൺ തേജ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.