ETV Bharat / entertainment

ജൂനിയർ എൻടിആറിൻ്റെ അടുത്ത ചിത്രത്തിൽ നായിക രശ്‌മിക മന്ദാന?; പ്രതീക്ഷയോടെ ആരാധകര്‍ - Rashmika Mandanna in NTR31 - RASHMIKA MANDANNA IN NTR31

സംവിധായകൻ പ്രശാന്ത് നീലിൻ്റെ എൻടിആർ 31 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ജൂനിയർ എൻടിആറിനൊപ്പം രശ്‌മിക മന്ദാന അഭിനയിക്കുമെന്ന് വിവരങ്ങള്‍ വരുന്നു. ആഗസ്‌റ്റിൽ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.

RASHMIKA MANDANNA  PRASHANT NEEL  NTR31  JUNIOR NTR NEW MOVIE
Junior NTR and Rashmika Mandanna (ETV Bharat)
author img

By ETV Bharat Kerala Team

Published : May 24, 2024, 9:50 PM IST

ഹൈദരാബാദ്: സംവിധായകൻ പ്രശാന്ത് നീലിൻ്റെ എൻടിആർ 31 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജൂനിയർ എൻടിആറിനൊപ്പം നായികയായി നടി രശ്‌മിക മന്ദാന എത്തുയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. പുതിയ ചിത്രം ഓഗസ്‌റ്റിൽ തിയറ്ററുകളിലെത്തുമെന്നാണ് ജൂനിയർ എൻടിആറിൻ്റെ 41-ാം ജന്മദിനമായ ഇന്ന് (മെയ് 24) നിർമ്മാതാക്കൾ അറിയിച്ചത്. വാർത്ത സത്യമായാൽ രശ്‌മികയും ജൂനിയർ എൻടിആറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാകുമിത്.

ചിത്രത്തിനായി രശ്‌മികയെ നായികയാക്കാന്‍ നിർമ്മാതാക്കൾ താൽപ്പര്യപ്പെടുന്നുവെന്നും അവരുമായി ചർച്ചകൾ ആരംഭിച്ചതായും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പറയുന്നു. രൺബീർ കപൂർ അഭിനയിച്ച അനിമൽ ഉൾപ്പെടെയുള്ള സമീപകാല പ്രോജക്റ്റുകളുടെ വിജയത്തിലാണ് താരം. അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയിച്ചതോടെ താരത്തിന്‍റെ ജനപ്രീതി കൂടുതൽ വർദ്ധിച്ചു. കൂടാതെ, ഏറെ കാത്തിരുന്ന പുഷ്‌പ 2: ദ റൂളിൽ അല്ലു അർജുനൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ് രശ്‌മിക.

പ്രശാന്ത് നീലിന്‍റെ വരാനിരിക്കുന്ന ചിത്രത്തിന് ഡ്രാഗൺ എന്നാണ് പേരിട്ടിരിക്കുന്നത്, ടോളിവുഡിലെ മുൻനിര പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്.

അതേസമയം കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമായ ദേവര: ഭാഗം 1 ൻ്റെ റിലീസിനായി ജൂനിയർ എൻടിആർ ഒരുങ്ങുകയാണ്. സെയ്‌ഫ് അലി ഖാൻ, ജാൻവി കപൂർ, പ്രകാശ് രാജ് എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്. തീരദേശത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ദേവര: ഭാഗം 1 യുവസുധ ആർട്‌സും എൻടിആർ ആർട്‌സും ചേർന്ന് നന്ദമുരി കല്യാൺ റാം അവതരിപ്പിക്കുന്ന ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിൻ്റെ സൗണ്ട് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ദേവര: ഭാഗം 1, 2024 ഒക്‌ടോബർ 10 ന് തിയേറ്ററുകളിൽ എത്തും.

ALSO READ: ആസിഫ് അലിയുടെ 'ലെവൽ ക്രോസ്‌'; എവി മീഡിയ കൺസൽട്ടൻസിയ്‌ക്ക് കർണാടകയിലെ വിതരണാവകാശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.