ETV Bharat / entertainment

ഞാൻ കണ്ടതാ സാറെ, കോമഡിയും അന്വേഷണവുമായി ഇന്ദ്രജിത്തും കൂട്ടരും - NJAN KANDATHA SARE TEASER

ഞാൻ കണ്ടതാ സാറെ ടീസര്‍ റിലീസ് ചെയ്‌തു. ഇന്ദ്രജിത്ത് സുകുമാരന്‍, അനൂപ് മേനോൻ, ബൈജു സന്തോഷ്, സുധീര്‍ കരമന, മറീന മൈക്കിൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുണ്‍ ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

NJAN KANDATHA SARE  INDRAJITH SUKUMARAN  ഞാൻ കണ്ടതാ സാറെ ടീസര്‍  ഇന്ദ്രജിത്ത് സുകുമാരന്‍
Njan Kandatha Sare teaser (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 15, 2024, 10:59 AM IST

ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി വരുണ്‍ ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഞാൻ കണ്ടതാ സാറെ'. സിനിമയുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ഒരു കോമഡി ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പുറത്തിറങ്ങിയ ടീസര്‍ നല്‍കുന്ന സൂചന.

ഇന്ദ്രജിത്തിനെ കൂടാതെ ബൈജു സന്തോഷ്, അനൂപ് മേനോൻ, സുധീര്‍ കരമന, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ഇവര്‍ തന്നെയാണ് ഹൈലൈറ്റാകുന്നത്. വ്യത്യസ്‌ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ ബൈജു പ്രത്യക്ഷപ്പെടുന്നത് എന്നതും ശ്രദ്ധേയം.

സംവിധായകന്‍ പ്രിയദര്‍ശന്‍റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന വരുൺ ജി പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് 'ഞാൻ കണ്ടതാ സാറെ'. ഹൈലൈൻ പിക്ചേർസ്, ലെമൺ പ്രൊഡക്ഷന്‍സ്, അമീർ അബ്‌ദുൽ അസീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ പ്രകാശ് ഹൈലൈനും, അമീർ അബ്‌ദുൽ അസീസും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദീപു കരുണാകരൻ സഹ നിർമ്മാതാവുമാണ്.

അരുൺ കരിമുട്ടമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് കൃഷ്‌ണ ഛായാഗ്രഹണവും എംസ് അയ്യപ്പൻ നായര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മനു രമേശാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.

സൗണ്ട് മിക്‌സിംഗ് - ഡോക്‌ടർ ആശിഷ് ജോസ് ഇല്ലിക്കൽ, ആർട് ഡയറക്‌ടർ - സാബു റാം, ചീഫ് അസോസിയേറ്റ് - സഞ്ജു അമ്പാടി, ക്രിയേറ്റീവ് ഹെഡ് - ശരത് വിനായക്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ, പ്രൊഡക്ഷൻ കൺട്രോളർ - എസ് മുരുഗൻ, മേക്കപ്പ് - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - അസീസ് പാലക്കാട്, സ്‌റ്റിൽസ് - ജയപ്രകാശ് അതളൂർ, ബ്രാൻഡിംഗ് ആന്‍ഡ് മാർക്കറ്റിംഗ് - റാബിറ്റ് ബോക്‌സ്‌ ആഡ്‌സ്‌, ഡിസൈൻ - ഇല്ലുമിനാർട്ടിസ്‌റ്റ്, പിആർഒ - ശബരി എന്നിവരും നിര്‍വ്വഹിക്കുന്നു.

Also Read: മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യം; ഇന്ദ്രജിത്തിന്‍റെ ധീരം ടൈറ്റില്‍ ടീസര്‍ ശ്രദ്ധേയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.