ETV Bharat / entertainment

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഡാൻസുമായി നിവിൻ പോളി; ട്രെന്‍ഡായി 'ഹബീബി ഡ്രിപ്' - Habibi Drip Album Song Released

നിവിൻ പോളിയുടെ പുത്തൻ ആൽബം സോങ് പുറത്ത്. നിവിൻ പോളിയുടെ അൾട്രാ സ്റ്റൈലിഷ് ലുക്കും ഡാന്‍സും ആരാധകർക്കിടയിലും സംഗീത പ്രേമികൾക്കിടയിലും ഒരുപോലെ വൈറലായിരിക്കുകയാണ്.

HABIBI DRIP  ഹബീബി ഡ്രിപ്  NIVIN PAULY ALBUM SONG  MALAYALAM ALBUM SONGS
Habibi Drip Album Song Out (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 10:20 AM IST

റെ കാത്തിരുന്ന നിവിൻ പോളിയുടെ വീഡിയോ ആൽബം സോങ് 'ഹബീബി ഡ്രിപ്' പുറത്ത്. ഇന്നലെ (ജൂലൈ 19) വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്‌ത ആൽബത്തിന്‍റെ ടീസർ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അൾട്രാ സ്റ്റൈലിഷ് ലുക്കിലാണ് നിവിൻ പോളി വീഡിയോയില്‍ എത്തിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ നിവിൻ്റെ ഗംഭീര നൃത്ത ചുവടുകൾ ശ്രദ്ധേയമാണ്.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്‌തിരിക്കുന്ന ഈ ഗാനത്തിന്‍റെ ഐഡിയയും ഡിസൈനും ചെയ്‌തത് കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് പാട്ടിന്‍റെ നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നു. 'ഹബീബി ഡ്രിപി'ന് ക്യാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ചേർന്നാണ്.

ഷാഹിൻ റഹ്മാൻ എഡിറ്റിങ് ചെയ്‌ത് പാട്ടിന്‍റെ വരികളും ആലാപനവും ചെയ്‌തിരിക്കുന്നത് ഡബ്‌സിയാണ്. റിബിൻ റിച്ചാർഡാണ് ആല്‍ബത്തിന്‍റെ സംഗീതവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. നിവിൻ പോളി ആരാധകർക്കും സംഗീത പ്രേമികൾക്കും ഒരുപോലെ വൈബ് ലഭിക്കുന്ന ഗാനമായാണ് 'ഹബീബി ഡ്രിപ്' പുറത്തെത്തിയിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രവീൺ പ്രകാശൻ, കലാസംവിധാനം: മുകേഷ് എം ഗോപി, സ്റ്റിൽസ്: ജസീം എൻ കേ, വസ്ത്രാലങ്കാരം: കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ്: ബിന്ധ്യ നെൽസൺ.

Also Read: 'ഡബിൾ ഐ സ്‌മാർട്ടി'ലെ ദേസി-പാർട്ടി ഗാനം പുറത്ത്; 'മാർ മുന്താ ചോട് ചിന്ട' ലിറിക് വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.