മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യമേനന്‍. 'തിരുച്ചിത്രമ്പലം' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കൂടി നേടിയപ്പോള്‍ പ്രേക്ഷകരുടെ ആരാധന ഒന്നു കൂടി വര്‍ധിച്ചു. എന്നാല്‍ താരത്തിന്‍റെ വിവാഹം എപ്പോള്‍ നടക്കുമെന്ന് കാത്തിരിക്കുന്നവരാണ് കൂടുതല്‍ പേരും. അതിന് ഒരു കാരണവുമുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ തലപൊക്കാറുണ്ട്.
എന്നാല്‍ പലപ്പോഴും തന്‍റെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നടി തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു തമിഴ് നടനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും താരത്തിന്‍റെ വിവാഹത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് ചൂടേറി. ഇപ്പോഴിതാ തന്‍റെ വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
"വിവാഹം കഴിക്കാന്‍ തനിക്ക് കുടുംബത്തിന്‍റെ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. എന്‍റെ സ്വാതന്ത്ര്യത്തെ വിലമതിക്കുകയും സമൂഹത്തിന്‍റെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് ജീവിക്കുന്നതിന് പകരം സ്വന്തം ഇഷ്‌ടത്തിന് അനുസരിച്ച് ജീവിക്കാനാണ് ഇഷ്‌ടപ്പെടുന്നത്. ഞാന്‍ എന്തു ചെയ്യണമെന്ന് ആര്‍ക്കും നിര്‍ദേശിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ എന്‍റെ മാതാപിതാക്കള്‍ എന്നെ അത്രത്തോളം വിശ്വസിക്കുന്നുണ്ട്. അവരുടെ പിന്തുണയുമുണ്ട്. അവര്‍ക്ക് എനിക്ക് നല്‍കിയ വിലയേറിയ സമ്മാനം സ്വാതന്ത്ര്യമാണ്. അതില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അത് അവര്‍ പൂര്‍ണമായി മനസിലാക്കുന്നുണ്ട്.
എന്നിരുന്നാലും ഞാന്‍ ഒരാളുമായി ഡേറ്റിംഗ് ചെയ്യുന്നത് കാണുമ്പോള്‍ അവര്‍ സന്തോഷിക്കും. പക്ഷേ വിവാഹം കഴിക്കാന്‍ എന്നെ ഒരിക്കലും നിര്‍ബന്ധിക്കില്ല. ചില അടിസ്ഥാന പരമായ പ്രതീക്ഷകള്‍ ഉണ്ടായിരിക്കാം. ഉദാഹരണത്തിന് ഞാന്‍ ആരുടെയെങ്കിലും കൂടെയാണെങ്കില്‍ അവര്‍ വളരെ സന്തോഷിക്കുകയും കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യും. എന്നാല്‍ എന്‍റെ ജീവിതത്തില്‍ ആരുമില്ലെങ്കില്‍ വിഷമിക്കുന്ന ആളുകളല്ല അവര്‍. നിത്യ മേനന്‍ പറഞ്ഞു.
മുത്തശ്ശി ജീവിച്ചിരുന്നപ്പോഴൊക്കെ വിവാഹത്തിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞാന്‍ വലിയ നടിയാണെന്ന് അവര്‍ കാര്യമാക്കിയിരുന്നില്ല. അവര്‍ പറഞ്ഞുകൊണ്ടോയിരിക്കുമായിരുന്നു. 'നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങൾ ജീവിതത്തിൽ ഒന്നും ചെയ്യുന്നില്ല! എന്ത് കൊണ്ട് കല്യാണം കഴിച്ചുകൂടാ?' അവര്‍ ഇപ്പോൾ ഇല്ല. എന്നാൽ അവരല്ലാതെ മറ്റാരും അതെല്ലാം ശ്രദ്ധിക്കുകയും എന്നോട് പറയുകയും ചെയ്‌തിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ക്ക് 30 വയസാകുമ്പോള്‍ വളരെയധികം സമ്മര്‍ദ്ദങ്ങളുണ്ട്. വിവാഹത്തിന്‍റെ കാര്യത്തിലും മറ്റ് പല കാര്യങ്ങളിലും ടിക്ക് ചെയ്യേണ്ട ഒട്ടേറെ ബോക്‌സുകള്‍ ഉണ്ട്. നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ, നിങ്ങളെ 'നല്ലത്' എന്ന് മുദ്രകുത്തുന്നു, നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ അങ്ങനെയല്ല.
വിചിത്രമെന്നു പറയട്ടെ, നമ്മുടെ സമൂഹത്തിൽ നാം പാലിക്കേണ്ട നിരവധി നിയമങ്ങളുണ്ട്. എന്തുകൊണ്ടാണ് ഇത് ചെയ്യേണ്ടതെന്ന് ആർക്കും അറിയില്ല, പക്ഷേ പാലിക്കേണ്ട നിയമങ്ങൾ മാത്രമേയുള്ളൂ. നിങ്ങൾ അങ്ങനെ ചെയ്‌തില്ലെങ്കില്‍, നിങ്ങൾ അഭിമുഖീകരിക്കേണ്ട നിരവധി തിരിച്ചടികൾ ഉണ്ട്". നിത്യ പറഞ്ഞു.
അതേസമയം നിത്യ നിരവധി സിനികളുടെ തിരക്കുകളിലാണ്. ജയം രവിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു'കാതളിക്ക നേരമില്ല' എന്ന ചിത്രത്തിലാണ് നിത്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. യോഗി ബാബു, വിനയ് റായ്, ജോണ്‍ കൊക്കന്‍, ലാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
'ഡിയര്‍ എക്‌സ്', ധനുഷിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഇഡ്ഡലി കടൈ' എന്ന ചിത്രത്തിലും നിത്യ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലും നിത്യ അഭിയനിക്കുന്നുണ്ട്.
Also Read:ചെറുപ്പം മുതല്‍ ഇഷ്‌ടമായിരുന്നു; മാമനെ കുറിച്ച് മാത്രം എഴുതിയ ഒരു ഡയറി സൂക്ഷിച്ചിട്ടുണ്ടെന്ന് കോകില