ETV Bharat / entertainment

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം എന്ന വിലൈ; നിമിഷ സജയനും സജീവ് പാഴൂറും വീണ്ടും ഒന്നിക്കുന്നു - Sajeev Pazhoor directorial debut - SAJEEV PAZHOOR DIRECTORIAL DEBUT

ഫാമിലി ഡ്രാമ ത്രില്ലറുമായി സജീവ് പാഴൂർ എത്തുന്നു. നായികയായി നിമിഷ സജയനും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്‌ക്ക് ശേഷം നിമിഷയും സജീവ് പാഴൂരും വീണ്ടും ഒന്നിക്കുന്നു.

Sajeev Pazhoor directorial debut  Nimisha Sajayan movie Enna Vilai  Enna Vilai tamil movie  നിമിഷ സജയന്‍
Sajeev Pazhoor directorial debut Enna Vilai (Reporter)
author img

By ETV Bharat Entertainment Team

Published : Aug 12, 2024, 3:09 PM IST

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂര്‍ സംവിധായകനാകുന്നു. തമിഴ് ചിത്രം 'എന്ന വിലൈ' എന്ന സിനിമയിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായക കുപ്പായം അണിയുന്നത്. സജീവ് പാഴൂര്‍ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിക്കുക.

Sajeev Pazhoor directorial debut  Nimisha Sajayan movie Enna Vilai  Enna Vilai tamil movie  നിമിഷ സജയന്‍
Sajeev Pazhoor directorial debut (Reporter)

നിമിഷ സജയൻ ആണ് ചിത്രത്തിലെ നായിക. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയ്‌ക്ക് ശേഷം സജീവ് പാഴൂരും നിമിഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ചിത്ത', 'ജിഗർത്തണ്ട ഡബിൾ എക്‌സ്‌' എന്നീ വലിയ ഹിറ്റുകൾക്ക് ശേഷം നിമിഷ സജയന്‍ നായികയായെത്തുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്.

ഒരു ത്രില്ലർ ജോണറിൽ കഥ പറയുന്ന ഫാമിലി ഡ്രാമയാണ് ചിത്രം. രാമേശ്വരമാണ് ചിത്ര പശ്ചാത്തലം. സിനിമയുടെ ആദ്യ ഷെഡ്യൂൾ രാമേശ്വരത്ത് പൂർത്തിയായി. റാമോജി ഫിലിം സിറ്റി, ചെന്നൈ ഗോകുലം സ്‌റ്റുഡിയോ, ചെന്നൈയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ഈ മാസം അവസാനത്തോടെ 'എന്ന വിലൈ'യുടെ ചിത്രീകരണം പൂർത്തിയാക്കും.

Sajeev Pazhoor directorial debut  Nimisha Sajayan movie Enna Vilai  Enna Vilai tamil movie  നിമിഷ സജയന്‍
Sajeev Pazhoor directorial debut Enna Vilai (Reporter)

കലാമയ ഫിലിംസിന്‍റെ ബാനറിൽ മലയാളിയായ ജിതേഷ് വി ആണ് സിനിമയുടെ നിർമാണം. പ്രശസ്‌ത തമിഴ് കോമഡി താരം കരുണാസും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നു. വൈ ജി മഹേന്ദ്രൻ, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്‌മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്‌ണൻ, ടിഎസ്ആര്‍ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും വേഷമിടുന്നു.

Sajeev Pazhoor Nimisha Sajayan movie (Reporter)

മലയാളിയായ ആൽബി ആന്‍റണി ആണ് ഛായാഗ്രഹണം. സാം സി എസ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - എം ശിവകുമാർ, ആർട്ട് ഡയറക്‌ടർ - കെ ശിവകൃഷ്‌ണ, ആക്ഷൻ - പിസി സ്‌റ്റണ്ട്സ്, കോ-ഡയറക്‌ടര്‍ - രതീഷ്, കോസ്റ്റ്യൂം ഡിസൈനർ - ആർ മുരുഗാനന്ദം, മേക്കപ്പ് - വി. ദിനേഷ്‌കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - മുകേഷ്, സൽമാൻ കെ എം, സ്‌റ്റിൽസ് - കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ - ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: കോരിത്തരിപ്പിച്ച് 'പോച്ചർ' ട്രെയിലർ ; യൂട്യൂബിൽ 2 കോടിയിലേറെ കാഴ്‌ചക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.