ETV Bharat / entertainment

വേദിയില്‍ ആസ്വദിച്ച് തകര്‍ത്ത് പാടുന്ന ക്യൂട്ട് താരം, അതൊന്ന് ഓഫ് ചെയ്യ് നസ്രിയേ എന്ന് രംഗണ്ണന്‍; വൈറലായി വീഡിയോ - NAZRIYA NAZIM THROWBACK VIDEO VIRAL

ക്യൂട്ട് നായിക നസ്രിയയുടെ പഴയ ഒരു വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. ആവേശത്തിലെ രംഗണ്ണന്‍റെ അതൊന്ന് ഓഫാക്ക് അമ്പാനേ.. എന്ന ഡയലോഗുമായി ചേര്‍ത്താണ് ഈ ത്രോബാക്ക് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

ACTRESS NAZRIYA NAZIM  FAHAD FAZIL AND NAZRIYA NAZIM  നസ്രിയയുടെ പാട്ട് വൈറല്‍  നസ്രിയ നസീം
നസ്രിയ നസീം (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 17, 2024, 3:25 PM IST

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. ക്യൂട്ട് നായിക എന്നാണ് പൊതുവെ ആരാധകര്‍ നസ്രിയയെ വിശേഷിപ്പിക്കാറുള്ളത്. കുസൃതിയും കുറുമ്പുമൊക്കെയായാണ് മറ്റ് താരങ്ങള്‍ക്കിടയില്‍ നിന്ന് നസ്രിയയെ വ്യത്യസ്‌തമാക്കുന്നത്.

വളരെ കുട്ടിയായിരുന്നപ്പോള്‍ തന്നെ നസ്രിയ ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതല്‍ തന്നെ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ് ഈ താരം.

നസ്രിയയുടെ പഴയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാവുന്നത്. 'ഇഷ്‌ക്, ഇഷ്‌ക്' എന്നു തുടങ്ങുന്ന ഗാനം ആസ്വദിച്ചു പാടുന്ന താരത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പാടുന്നതിനൊപ്പം നൃത്തച്ചുവടുകളും വയ്ക്കുന്നുണ്ട്. എന്നാല്‍ ആവേശത്തിലെ രംഗണ്ണന്‍റെ 'അതൊന്ന് ഓഫാക്ക് അമ്പാനേ'.. എന്ന ഡയലോഗുമായി ചേര്‍ത്താണ് ഈ ത്രോബാക്ക് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

ബാലതാരമായിട്ടാണ് മലയാള സിനിമയിലേക്ക് നസ്രിയ എത്തുന്നത്. പിന്നീട് നായികയായി മാറി. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ നസ്രിയ അഭിനയത്തില്‍ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. പക്ഷേ നിര്‍മാതാവ് എന്ന രീതിയില്‍ സിനിമയുടെ പിന്നണിയില്‍ നസ്രിയ എപ്പോഴും ഉണ്ടായിരുന്നു.

വരത്തന്‍, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂണ്‍, പ്രേമലു, ആവേശം തുടങ്ങിയ സിനിമകളുടെ നിര്‍മാണ പങ്കാളിയായിരുന്നു.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്‌ത കൂടെ എന്ന ചിത്രത്തിലൂടെ താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തി. പിന്നീട് ട്രാന്‍സ്, മണിയറയിലെ അശോകന്‍, അന്‍റെ സുന്ദരാനികി എന്ന തെലുഗു ചിത്രത്തിലും നസ്രിയ അഭിനയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നസ്രിയയുടേതായി ബേസിലിനോടൊപ്പം 'സൂക്ഷമദര്‍ശിനി' എന്ന സിനിമയാണ് അണിയറയില്‍ ഒരുങ്ങുന്നത്. എം.സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എം സിയുടെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ശരൺ വേലായുധനാണ്‌ ഛായാഗ്രഹണം. ചിത്രസംയോജനം: ചമൻ ചാക്കോ.

Also Read:ബേസിലിന്‍റെ നായികയായി നസ്രിയയുടെ തിരിച്ചുവരവ് ; വ്യത്യസ്‌തമായി സൂക്ഷ്‌മദര്‍ശിനി മോഷന്‍ പോസ്‌റ്റര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.