മോഹന്‍ലാല്‍ നായകനായ ഫാസില്‍ ചിത്രം 'വിസ്‌മയത്തുമ്പത്ത്' എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നയന്‍താര. കരിയറിന്‍റെ തുടക്കത്തില്‍ തന്‍റെ അഭിനയം മെച്ചപ്പെടുത്താന്‍ ഒരുപാട് സഹായിച്ച സിനിമയായിരുന്നു 'വിസ്‌മയത്തുമ്പത്ത്' എന്ന് താരം പറയുന്നു. മോഹന്‍ലാലിന്‍റെ ഉപദേശങ്ങളും നിര്‍ദേശങ്ങളും തനിക്ക് ആ സമയത്ത് ലഭിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് നയന്‍താര തന്‍റെ ആദ്യകാല അഭിനയ ജീവിതത്തെകുറിച്ച് പറയുന്നത്.
ഓരോ തവണ അഭിനയിക്കുമ്പോഴും അഭിനയം ഉള്ളില്‍ നിന്ന് വരണമെന്ന് മോഹന്‍ലാല്‍ സാര്‍ പറയുമായിരുന്നു. നിങ്ങളുടെ ഭാവങ്ങളും വികാരങ്ങളും ഉള്ളില്‍ നിന്ന് വരണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ നിരന്തരമായി ഇങ്ങനെ പറയുന്നത് തന്നെ അലോസരപ്പെടുത്തിയിരുന്നുവെന്ന് നയന്‍താര പറയുന്നു. താന്‍ എന്താണ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാലിനോടു പറഞ്ഞുവെന്നും ഒരുപാട് നിര്‍ദേശങ്ങള്‍ തരുമ്പോള്‍ ഇതെല്ലാം ഓര്‍ത്തുവയ്ക്കാന്‍ തനിക്കാവില്ലെന്നും അദ്ദേഹത്തോടു പറയുമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. തന്‍റെ ഉള്ളില്‍ ഭയമല്ലാതെ മറ്റൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ബ്രേക്ക് എടുക്കാനായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ അന്ന് ഫാസില്‍ സാര്‍ അസ്വസ്ഥനായി ഒരു മൂലയ്ക്ക് പോയി. രണ്ടു മണിക്കൂറിന് ശേഷം അദ്ദേഹം തിരിച്ചു വന്നു. നിന്നെ ഞാന്‍ വീണ്ടും വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ഇന്ന് ബ്രേക്ക് എടുത്ത് നാളെ ആരംഭിക്കാമെന്ന് പറഞ്ഞു. എന്നാല്‍ തനിക്ക് അദ്ദേഹത്തെ ഓര്‍ത്ത് വിഷമം തോന്നിയെന്ന് നയന്‍താര പറയുന്നു. പിറ്റേദിവസം വന്ന് തന്‍റെ കഴിവിന്‍റെ പരാമവധി അഭിനയിച്ചു. താന്‍ നന്നായി അഭിനയിച്ചോ എന്ന് അറിയില്ല പക്ഷേ അദ്ദേഹം സന്തോഷവാനായിരുന്നു. അദ്ദേഹം തന്നെ ആശ്ലേഷിച്ച് നിന്നില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. പിന്നീടുള്ള തന്‍റെ എല്ലാ സെറ്റിലും തന്‍റെ വര്‍ക്കില്‍ സംവിധായകനേയും നിര്‍മാതാവിനേയും സംതൃപ്‌തരാക്കാന്‍ ശ്രമിച്ചിട്ടുണ്ട് നയന്‍താര പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്‌ത 'മനസിനക്കരെ' എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഡയാന കുര്യന്‍ എന്ന പേര് മാറ്റി നയന്‍താരയാക്കി മാറ്റിയതും സത്യന്‍ അന്തിക്കാട് തന്നെയാണ്. താന്‍ വായിച്ച ബംഗാളി നോവലില്‍ നിന്നാണ് ആ പേര് ലഭിച്ചതെന്ന് പിന്നീട് സത്യന്‍ പറയുകയുണ്ടായി.
മണിച്ചിത്രത്താഴിന്‍റെ റീമേക്കായ ചന്ദ്രമുഖിയില്‍ രജനികാന്തിനോടൊപ്പം അഭിനയിച്ചാണ് നയന്‍താര തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ വിനയ പ്രസാദ് ചെയ്‌ത കഥാപാത്രമാണ് നയന്‍താര ചെയ്‌തിരുന്നത്. ഇതേ സമയത്ത് തന്നെ ശരത് കുമാറിന്‍റെ അയ്യായിലും അജിത്തിന്‍റെ ബില്ലയിലും അവര്‍ നായികയായി.
പിന്നീട് മികച്ച നടിയായും ജനങ്ങളുടെ ഇഷ്‌ടതാരമായും ഉയരങ്ങളിലേക്ക് പറക്കുന്നതിനിടയിലാണ് സംവിധായകന്‍ വിഘ്നേഷ് ശിവനുമായി അടുപ്പത്തിലാവുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. അത് അങ്ങനെ വളര്‍ന്നു. വിവാഹത്തിലേക്ക് എത്തി.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിഘ്നേഷും നയന്‍സും തമ്മില്‍ വിവാഹിതരാവുന്നത്. പിന്നീട് ഇവര്‍ക്ക് കൂട്ടായി വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. ഉലകും ഉയിരും. ഇതിലും ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു.
Also Read:നയന്‍താര-വിഘ്നേഷ് ശിവന്‍ പ്രണയം കാരണം നഷ്‌ടമായത് കോടികള്‍; ധനുഷ്