ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ നിരവധി ആരാധകരുള്ള ദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നയന്‍താരയും വിഘ്‌നേഷും പിരിയാന്‍ പോകുന്നുവെന്ന് പലരും സംശയവും ഒപ്പം ആശങ്കയും പങ്കിട്ടു. ഇന്‍സ്റ്റഗ്രാമില്‍ നയന്‍താര വിഘ്‌നേഷിനെ അണ്‍ഫോളോ ചെയ്‌തതാണ് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.
അണ്‍ഫോളോ ചെയ്‌തത് ഇരുവരുടെ ദാമ്പത്യ ജീവിതത്തില്‍ ഇനി മുന്നോട്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണെന്നും പലരും പറഞ്ഞു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ആരാധകര്‍ക്ക് വീണ്ടും സര്‍പ്രൈസ് നല്‍കി പോസ്റ്റിട്ടിരിക്കുകയാണ് നയന്‍ താര. മാത്രമല്ല സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ ആശങ്കകള്‍ക്ക് വിഘ്‌നേഷും മറുപടി നല്‍കി. സോഷ്യല്‍ മീഡിയയിലെ വിവാഹമോചന വാര്‍ത്തകള്‍ അദ്ദേഹം നിരസിക്കുകയും ചെയ്‌തു (Nayanthara's Latest Post In Social Media).
ആശ്വാസമായി പോസ്റ്റും ഫോട്ടോയും: രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമിരിക്കുന്ന ചിത്രമാണ് നയന്‍താര പങ്കിട്ടത്. കറുത്ത വസ്‌ത്രങ്ങള്‍ അണിഞ്ഞ താരങ്ങള്‍ പരസ്‌പരം നോക്കി പുഞ്ചിരിക്കുന്നതിന്‍റെ ഫോട്ടോയാണിപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തത്. ഏതോ യാത്ര വേളയില്‍ പകര്‍ത്തിയ ചിത്രമാണിതെന്നാണ് ഫോട്ടോയ്‌ക്ക് നല്‍കിയ ക്യാപ്‌ഷനില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് (Actress Nayanthara).
ഫോട്ടോ പോസ്റ്റ് ചെയ്‌ത താരം '@wikkiofficial വളരെ നാളുകൾക്ക് ശേഷം എന്‍റെ മക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്നു' വെന്നും കുറിച്ചു. കാപ്‌ഷനൊപ്പം ഹാര്‍ട്ടിന്‍റെ ഇമോജികളും നയന്‍ താര പങ്കിട്ടു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നടന്ന തകൃതിയായ ചര്‍ച്ചകള്‍ക്കും വിരാമമായി. എന്നാല്‍ വിഘ്‌നേഷിനെ അണ്‍ ഫോളോ ചെയ്‌തത് എന്തിനാണെന്ന കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ 'umm...I'm lost എന്ന ആരാധകരില്‍ ഒരാളുടെ പോസ്റ്റ് ഏറെ ശ്രദ്ധേയമായി. ആശങ്ക പ്രകടിപ്പിച്ചവര്‍ക്ക് ആശ്വാസ മറുപടിയായിരുന്നു നയന്‍താരയുടെ പോസ്റ്റ്.
താരങ്ങള്‍ ഒന്നിച്ചിട്ട് രണ്ട് വര്‍ഷം: 2022 ജൂണ്‍ 9നാണ് നയന്‍താരയുടെയും വിഘ്‌നേഷിന്‍റെയും വിവാഹം. ചെന്നൈയിലെ മഹാബലിപുരത്ത് വച്ചാണ് ചടങ്ങുകള്‍ നടന്നത്. രജനികാന്ത്, ഷാരൂഖ് ഖാൻ, അജിത് കുമാർ, വിജയ് സേതുപതി തുടങ്ങി വന്‍ താരനിരയാണ് ഇരുവരുടെ വിവാഹത്തിന് സാക്ഷികളായത്. 2022 ഒക്‌ടോബറിലാണ് ഇരുവര്‍ക്കും ഇരട്ട കുഞ്ഞ് പിറന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് മക്കള്‍ ജനിച്ചത്. ബോളിവുഡ് മെഗാസ്റ്റാല്‍ ഷാരൂഖ് ഖാനൊപ്പം ജവാനിലാണ് താരം അവസാനമായി അഭിനയിച്ചത്.