ETV Bharat / entertainment

അമ്മയുടെ വിയോഗം, അനിയന്‍റെ ആത്‌മഹത്യ.... ഉള്ളൊരുകിയപ്പോൾ കവിയായി, പിന്നീട് വിഖ്യാത ഗാന രചേതാവും - Rajeev Alunkal life journey - RAJEEV ALUNKAL LIFE JOURNEY

രാജീവ് ആലുങ്കലിന്‍റെ പാട്ട് വിശേഷങ്ങള്‍ ഇടിവി ഭാരതിന്. കൈതപ്രത്തിന് ശേഷം എ.ആർ റഹ്‌മാനൊപ്പം സഹകരിക്കുന്ന ചുരുക്കം മലയാളം ഗാന രചിതാക്കളിൽ ഒരാളാണ് രാജീവ് ആലുങ്കല്‍.

RAJEEV ALUNKAL  RAJEEV ALUNKAL SONG HIGHLIGHTS  RAJEEV ALUNKAL CAREER  രാജീവ് ആലുങ്കല്‍
Rajeev Alunkal (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 4, 2024, 5:33 PM IST

സിനിമയില്‍ നാണൂറോളം ഗാനങ്ങൾ.. നാടകങ്ങളിലും ആല്‍ബങ്ങളിലുമായി നാലായിരത്തോളം ഗാനങ്ങൾ.. മലയാള സിനിമയില്‍ പകരം വയ്‌ക്കാനില്ലാത്ത അത്ഭുത പ്രതിഭ. കവി, ഗാന രചയിതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്‌തന്‍. അതേ, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്‍റെ മുഖവുരയാണിത്. രാജീവ് ആലുങ്കലിന്‍റെ പാട്ട് വിശേഷങ്ങളിലേയ്‌ക്കും ജീവിത യാത്രയിലേയ്‌ക്കും നമുക്ക് പോകാം..

രണ്ട് കുഞ്ഞ് സഹോദരന്മാരുടെ കഥ പറഞ്ഞു തുടങ്ങാം. വളരെ ചെറുപ്പത്തിലെ അമ്മയെ നഷ്‌ടപ്പെട്ടു. അമ്മയില്ലാത്ത സങ്കടം ഇരുവരും മറന്നിരുന്നത് സംഗീതത്തെ അമ്മയുടെ സ്ഥാനത്ത് പ്രതിഷ്‌ഠിച്ച് കൊണ്ടാണ്. വാടകയ്ക്ക് സൈക്കിളെടുത്ത് കിലോമീറ്ററോളം സഞ്ചരിച്ച് ഗാനമേളകൾ എവിടെയുണ്ടെങ്കിലും ഇരുവരും കാണാൻ പോകും. യേശുദാസിന്‍റെ കടുത്ത ആരാധകരായ കുഞ്ഞ് സഹോദരങ്ങൾ പല ഗാനമേളകളിലും യേശുദാസിനെ ദൂരെ നിന്ന് കണ്ട് ആത്‌മ നിർവൃതിയടഞ്ഞു.

അങ്ങനെയിരിക്കെ ഒരുനാൾ അയൽവക്കത്തെ ഒരു ചേച്ചി പരാതിയുമായി വരുന്നു. അവരുടെ സ്വർണ്ണമാല കാണാനില്ലെന്നാണ് പരാതി. ഈ സഹോദരങ്ങളില്‍ അനിയൻ, അന്നേ ദിവസം പരാതിക്കാരിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ മാല മോഷ്‌ടിച്ചത് ഇവനാകാമെന്ന് ചേച്ചി ഉറപ്പിച്ചു. ആരോപണം ഒടുവില്‍ വലിയ വഴക്കായി. നാട്ടുകാർ ഇടപെട്ടു. രണ്ട് സഹോദരങ്ങളും അപമാന ഭാരത്താൽ തലകുനിച്ചു. വെറും 15 വയസ്സ് മാത്രം പ്രായമുള്ള ആ കുട്ടി, താന്‍ മോഷ്‌ടിച്ചിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞു. ഞാനത് ചെയ്‌തിട്ടില്ലെന്ന് ആവർത്തിച്ചിട്ടും ആ ബാലന്‍റെ വാക്കുകള്‍ ഉൾക്കൊള്ളാൻ നാട്ടുകാരും ചേച്ചിയും തയ്യാറായില്ല.

അവനെ ഒരു കള്ളനായി മുദ്രകുത്തി. പിന്നീട് അവൻ ആരോടും സംസാരിച്ചില്ല. കുറച്ച് സമയം കഴിഞ്ഞ് നഷ്‌ടപ്പെട്ട മാല ആ ചേച്ചിക്ക് തിരികെ കിട്ടി. പക്ഷേ, അപ്പോഴേക്കും സജീവ് എന്ന പേരുള്ള ആ ബാലൻ അപമാന ഭാരം താങ്ങാനാകാതെ തന്‍റെ വീടിന്‍റെ ഉത്തരത്തിൽ ജീവനൊടുക്കി. 17 വയസ്സ് പ്രായമുള്ള സജീവിന്‍റെ ചേട്ടൻ അതോടെ ആകെ തകർന്നു.

കുട്ടിക്കാലത്തുണ്ടായ അമ്മയുടെ മരണം... ജീവന്‍റെ ജീവനായ സഹോദരന്‍റെ വിയോഗം... ദാരിദ്ര്യം... ഇതിൽ കൂടുതൽ എന്താണ് 17 വയസ്സുള്ള ഒരു ബാലനോട് ദൈവം ചെയ്യേണ്ടത്? അച്ഛനും അപ്പൂപ്പനും ഒപ്പമുള്ള ജീവിതം.. അന്നത്തിനായി ഇലക്ട്രീഷൻ ജോലി... തന്‍റെ ദു:ഖം ആരോട് പ്രകടിപ്പിക്കണമെന്നറിയാതെ സ്വയം ഉരുകിയ നാളുകൾ. വേദനകൾ താങ്ങാവുന്നതിനും അപ്പുറമായപ്പോൾ കൂട്ടുകൂടിയത് അക്ഷരങ്ങളോട്. അക്ഷരങ്ങൾ വാക്കുകളായി, വാക്കുകൾ കവിതകളായി, സ്വയം ഒരു കവിയായി, നാടക ഗാനങ്ങൾ രചിച്ചു.

ആൽബങ്ങളും ഭക്തിഗാനങ്ങളും ജനശ്രദ്ധ നേടി. 2003ല്‍ മോഹൻലാൽ ചിത്രമായ 'ഹരിഹരൻപിള്ള ഹാപ്പി'യാണ് എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ട് മലയാള സംഗീത ലോകത്തേയ്‌ക്ക് കടന്നുവന്നു. അതെ മലയാള സിനിമയ്ക്ക് ഒഴിവാക്കാനാകാത്ത പേര്.. രാജീവ്. സ്വന്തം നാടിന്‍റെ പേരു കൂടി ചേർത്തു വായിച്ചാൽ രാജീവ് ആലുങ്കൽ.

'ഹരിഹരൻപിള്ള ഹാപ്പി'യാണ് എന്ന ചിത്രം ബോക്‌സ്‌ ഓഫീസ് പരാജയം ആയിരുന്നെങ്കിലും ഗാനങ്ങൾ സൂപ്പർ ഹിറ്റാണ്. 'മുന്തിരി വാവേ എന്തിന് പിണക്കം', 'തള്ള് തള്ള് തള്ള് തള്ള് തള്ളാസു വണ്ടി', 'തിങ്കൾ നിലാവിൽ..' തുടങ്ങി മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന പാട്ടുകൾ. നാട്ടുകാരൻ കൂടിയായ ജോണി സാഗരികയുടെ സഹായത്തോടെ മലയാള സിനിമയിലേയ്‌ക്ക് അരങ്ങേറ്റം കുറിച്ചത് ഗണപതിക്ക് വെച്ച തേങ്ങ കാക്ക കൊണ്ടുപോയത് പോലെ ആയില്ല.

എംജി ശ്രീകുമാറുമായി പിൽക്കാലത്തുണ്ടായ അടുപ്പം, 'വെട്ടം' എന്ന ദിലീപ് - പ്രിയദർശൻ ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നതിന് കാരണമായി. 'വെൺപ്രാവുകൾ തിന തിരയവേ' എന്ന 'വെട്ടം' സിനിമയിലെ ഗാനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. മുഖ്യധാര ചിത്രങ്ങളിൽ പാട്ടെഴുതിയിട്ടും രാജീവ് ആലുങ്കൽ എന്ന പേര് ജനങ്ങളിലേയ്‌ക്ക് എത്തിച്ചേർന്നില്ല എന്നുള്ളതാണ് വാസ്‌തവം. ഇപ്പോഴും മലയാളി വിശ്വസിക്കാൻ തയ്യാറാകാത്ത ചില മൊഴിമാറ്റ ഗാനങ്ങളുണ്ട്. 'അയാം വെരി സോറി ഒരു 4000 സോറി', 'ഏതോ ഒരു പ്രിയ രാഗം മൂളി ഞാൻ' ഇതൊക്കെ ഒരു തെലുഗു സിനിമയിലെ ഗാനങ്ങൾ ആണെന്നുള്ളത് മലയാളികള്‍ ഇനിയും വിശ്വസിക്കാൻ തയ്യാറല്ല.

രാജീവ് ആലുങ്കലിനെ ജനപ്രിയനാക്കിയതിൽ ഇത്തരം ഗാനങ്ങൾക്ക് വലിയ പങ്കുണ്ട്. വിമർശനങ്ങളും വിവാദങ്ങളും ഇത്തരം ഗാനങ്ങൾക്ക് അക്കാലത്ത് ഇരയായെങ്കിലും, പാട്ടുകൾ ജനങ്ങൾ ഏറ്റെടുത്തതോടെ വിവാദങ്ങൾക്ക് പ്രസക്തി ഇല്ലാതായി. ഒരു ഡബ്ബിംഗ് സിനിമയിലെ എല്ലാ പാട്ടുകളും ചാർട്ടിൽ ഇടം നേടുക എന്ന ചരിത്രം അല്ലു അർജുൻ നായകനായ 'ആര്യ' എന്ന ചിത്രത്തിന് മാത്രം സ്വന്തമാണ്. ആ പാട്ടുകൾ എല്ലാം രാജീവ് ആലുങ്കലിന്‍റെ തൂലികയിൽ നിന്നാണ് പിറന്നതും. പിന്നീടങ്ങോട്ട് ഡബ്ബിംഗ് സിനിമകളുടെ ഒഴിവാക്കപ്പെടാനാകാത്ത ഘടകമായി മാറി രാജീവ്.

അപ്പോഴതാ മലയാളി ശ്രദ്ധിക്കുന്ന മറ്റൊരു പാട്ട് 'പ്രിയതമേ ശകുന്തളേ'.... രാജസേനനോടൊപ്പമുള്ള ജയറാം ചിത്രം 'കനക സിംഹാസന'ത്തിലൂടെ മുഖ്യധാര സിനിമയിലേയ്‌ക്കുള്ള തിരിച്ചുവരവ്. അതോടെ ആ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ എം ജയചന്ദ്രന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനായി രാജീവ് ആലുങ്കൽ മാറി. തുടർന്ന് മുപ്പതോളം ചിത്രങ്ങളുടെ ഭാഗമായി. 'റോമൻസ്', 'മല്ലൂസിംഗ്' തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങൾ ബാക്ക് ടു ബാക്ക് ഹിറ്റായി.

'ഇഷ്‌ടമാണെന്ന് ആരാദ്യം ചൊല്ലിയത് ആരാണ്' എന്ന ആൽബം കേൾക്കാത്ത മലയാളിയുണ്ടോ? അറിവിന്‍റെ കാവേരി എന്ന് തുടങ്ങുന്ന ഭക്തിഗാനം അമ്പലങ്ങളിൽ പ്ലേ ചെയ്യുന്നത് കേട്ട് ഉണരാത്ത മലയാളിയുണ്ടോ? 'സാമവേദം നാവിലുണർത്തിയ സ്വാമിയെ' എന്ന് തുടങ്ങുന്ന എംജി ശ്രീകുമാർ ആലപിച്ച ഗാനം വൃശ്ചിക മാസത്തിലെ ട്രെൻഡാണ്. എംജി ശ്രീകുമാറിന്‍റെ ഏറ്റവും പ്രിയപ്പെട്ട ഗാന രചയിതാവ് കൂടിയാണ് രാജീവ് ആലുങ്കൽ. അതുകൊണ്ടു തന്നെയാണ് താൻ സംഗീത സംവിധായകനായ 'അറബിയും ഒട്ടകവും പി മാധവൻ നായരും' എന്ന ചിത്രത്തിൽ ഗാനങ്ങൾ എഴുതാൻ ക്ഷണിച്ചത്. 'ചെമ്പകവല്ലികളിൽ' എന്ന് തുടങ്ങുന്ന ഗാനം അക്കാലത്തെ മലയാളികളുടെ സോംഗ് പ്ലേലിസ്‌റ്റ് ഭരിച്ചിരുന്നു.

സംഗീതയാത്രക്കിടയിൽ 2007ൽ എ.ആർ റഹ്മാന്‍റെ ഓഫീസിൽ നിന്നും രാജീവ് ആലുങ്കലിനെ തേടിയൊരു വിളിയെത്തി. ലോകാത്ഭുതങ്ങളിൽ ഇടം നേടിയ താജ്‌മഹലിനെ കുറിച്ചൊരു ആന്തം ഒരുക്കാനായി, മലയാളം വരികൾ എഴുതാൻ ക്ഷണിച്ചത് രാജീവ് ആലുങ്കലിനെ ആയിരുന്നു. 'ഋതു സുന്ദരികൾ വഴിമാറും' എന്ന് തുടങ്ങുന്ന ഗാനം റഹ്‌മാന്‍റെ സംഗീതത്തിന് വേണ്ടി തൂലിക ചലിപ്പിച്ചു. കൈതപ്രത്തിന് ശേഷം രാജീവ് ആലുങ്കലാണ് എ.ആർ റഹ്‌മാനൊപ്പം സഹകരിക്കുന്ന ചുരുക്കം മലയാളം ഗാന രചിതാക്കളിൽ ഒരാൾ .

ഇടിവി ഭാരതിന് വേണ്ടി രാജീവ് ആലുങ്കലിന്‍റെ സമ്മതത്തോടെ ദിവ കൃഷ്‌ണയാണ് റിസർച്ച് വിവരങ്ങൾ കൈമാറിയത്. പാട്ടു വർത്തമാനം എന്ന സോഷ്യൽ മീഡിയ പേജിലൂടെ സംഗീത ലോകത്തെ വിശേഷങ്ങൾ മലയാളിക്ക് പകർന്നു നൽകുന്ന വ്യക്തിത്വമാണ് ദിവ കൃഷ്‌ണ.

Also Read: സയീദ് അബ്ബാസ്.. ഈ പേരൊന്ന് കുറിച്ച് വെച്ചോ.... ആള് കിടുവാ - Musical artist Saeed Abbas

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.