ETV Bharat / entertainment

'മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് നോക്കാറില്ല';'എന്‍റെ ലോകം, എന്‍റെ ജീവിതം, എന്‍റ നിയമം' - Gopi Sundar Shares New Photo - GOPI SUNDAR SHARES NEW PHOTO

ഗോപിസുന്ദറിന്‍റെ ലൈഫ് എന്ന പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പരിഹാസത്തോടെയുള്ള പ്രതികരണമാണ് പോസ്‌റ്റിന് നേരെ ഉയരുന്നത്. പരിഹാസ കമന്‍റിന് കിടിലന്‍ മറുപടി നല്‍കി സംഗീത സംവിധായകന്‍.

MUSIC DIRECTOR GOPI SUNDAR  GOPI SUNDAR PHOTOS  ഗോപി സുന്ദര്‍ മ്യൂസിക്  സംഗീത സംവിധായകന്‍
Music Director Gopi Sundar (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 2, 2024, 12:10 PM IST

ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറിന്‍റെ ഒരു സോഷ്യല്‍ മീഡിയ പോസ്‌റ്റാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. പലപ്പോഴും ഗാനങ്ങളേക്കാളുപരി ഗോപിസുന്ദറിന്‍റെ വ്യക്തി ജീവിതമാണ് സമൂഹമാധ്യങ്ങളില്‍ ചൂടുള്ള ചര്‍ച്ചയായിട്ടുള്ളത്. ഇതേ സമയം വിമര്‍ശനങ്ങള്‍ അതിരുവിട്ടപ്പോള്‍ അദ്ദേഹം നിമയപരമായിനീങ്ങി. എന്നാല്‍ കഴിഞ്ഞ ദിവസം ' ലൈഫ്' എന്ന അടിക്കുറിപ്പോടെ ഗോപീ സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്‌റ്റ് പങ്കുവച്ചു. നിമിഷങ്ങള്‍ക്കകം തന്നെ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി.

പ്രഭാത ഭക്ഷണം കഴിക്കാനിരിക്കെ പകര്‍ത്തിയ ചിത്രങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ''എന്താണൊരു കള്ളച്ചിരി പുതിയതെടുത്തോ'' എന്ന് ഒരു വലിയ സ്‌പേസ് ഇട്ട ശേഷം ''ഐ ഫോണ്‍ എടുത്തോ'' എന്നാണ് പരിഹാസത്തോടെ ചോദിച്ചിരിക്കുന്നത്.

ഈ കമന്‍റ് ശ്രദ്ധയില്‍പ്പെട്ടതോടെ എന്‍റെ കയ്യില്‍ ''ഐഫോണ്‍ 20 ഉണ്ട്''. ''നിന്‍റെ ഫോണ്‍ എപ്പോള്‍ അപ്‌ഡേറ്റ് ചെയ്യൂ എന്നറിയിക്കൂവെന്നാണ്'' ഗോപി സുന്ദര്‍ മറുപടി നല്‍കിയത്. പരിഹാസം കലര്‍ന്ന കമന്‍റിനെല്ലാം ഗോപിസുന്ദര്‍ പ്രതികരിച്ചിട്ടുണ്ട്.

''സൗന്ദര്യ രഹസ്യം എന്താണെന്നാ''ണ് ഒരാള്‍ ചോദിച്ചത്. അതിന് മറുപടിയായി ''ഈ നിമിഷം ജീവിക്കുക, മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നു നോക്കാറില്ല, എന്‍റെ ലോകം, എന്‍റെ ജീവിതം, എന്‍റെ നിയമം. അതൊരു രഹസ്യമല്ല''. എന്നാണ് ഗോപി സുന്ദര്‍ കുറിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം ഗോപിസുന്ദറുമായുള്ള ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ച് ഗായിക അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഈ വേളയിലാണ് തനിച്ചുള്ള ഫോട്ടോയുമായി ഗോപീസുന്ദര്‍ എത്തിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Also Read:ഞെട്ടിച്ച് സേവ് ദ ഡേറ്റ്; നടി വനിത വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.