ETV Bharat / entertainment

ലൈംഗികാതിക്രമ കേസില്‍ മുകേഷ് അറസ്‌റ്റില്‍; ജാമ്യത്തില്‍ വിട്ടു - Mukesh arrested - MUKESH ARRESTED

നടനും എംഎല്‍എയുമായ മുകേഷ് അറസ്‌റ്റില്‍. ലൈംഗികാതിക്രമ കേസിലാണ് അറസ്‌റ്റ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാണ് മുകേഷിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ ജാമ്യത്തില്‍ വിട്ടയച്ചു.

MUKESH  SEXUAL ASSAULT CASE  മുകേഷ് അറസ്‌റ്റില്‍  മുകേഷ്
Mukesh (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 24, 2024, 1:32 PM IST

Updated : Sep 24, 2024, 3:01 PM IST

ലൈംഗികാതിക്രമ കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്‌റ്റില്‍. പ്രത്യേക അന്വേഷണ സംഘമാണ് മുകേഷിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ആലുവയിലെ നടി നൽകിയ പരാതിയിൽ, മരട് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് പൊലീസ് മുകേഷിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. കൊച്ചിയിൽ എഐജി ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അതേസമയം അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം ആവശ്യമെങ്കിൽ മുകേഷിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
ബ്ലാക്‌മെയില്‍ ചെയ്യുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും, 15 വര്‍ഷം മുന്‍പുള്ള സംഭവത്തിലാണ് ഇപ്പോൾ പരാതി നൽകിയതെന്നും മുകേഷ് കോടതിയെ അറിയിച്ചിരുന്നു. കൂടാതെ പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇതിനായി വാട്‌സ്ആപ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയതിന്‍റെ തെളിവുകളും മുകേഷ് നൽകിയിരുന്നു.

പതിനഞ്ച് വർഷം മുമ്പ് നടുന്നുവെന്ന് ആരോപിക്കുന്ന സംഭവത്തിൽ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലന്നും മുകേഷ് വാദം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം ബലാത്സംഗ കേസിൽ ഭരണകക്ഷി എംഎൽഎ അറസ്‌റ്റിലായത് രാഷ്ട്രീയ വിവാദങ്ങൾ ശക്തമാകുന്നതിന് കാരണമാകും.

ഈ സാഹചര്യത്തില്‍ മുകേഷിന്‍റെ അറസ്‌റ്റിലേയ്‌ക്കുള്ള നാള്‍ വഴികള്‍ പരിശോധിക്കാം-

  • ഓഗസ്‌റ്റ് 26- ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മുകേഷിനെതിരെ വെളിപ്പെടുത്തലുമായി നടിമാര്‍ രംഗത്ത്.
  • ഓഗസ്‌റ്റ് 27- സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യം ഉയരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ് സിനിമ നയ രൂപീകരണ സമിതി. സംസ്ഥാന സര്‍ക്കാരിന്‍റെ സിനിമാനയം രൂപീകരിക്കുന്നതിന് വേണ്ടിയാണ് സമിതി രൂപീകരിച്ചത്. ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ 10 അംഗ സമിതിയാണ് രൂപീകരിച്ചത്.
  • ഓഗസ്‌റ്റ് 28- മുകേഷിനെതിരെ കേസെടുത്തു. മരടിലെ വില്ലയില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ചിത്രീകരണ സ്ഥലത്ത് കാറില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് നടിയുടെ ആരോപണങ്ങള്‍.
  • അതേദിവസം പ്രത്യേക അന്വേഷണ സംഘത്തിലെ ജി.പൂങ്കുഴലി, അജിത ബീഗം എന്നിവരുടെ നേതൃത്വത്തില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. ആലുവയിലെ ഫ്ലാറ്റിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
  • ഓഗസ്‌റ്റ് 29- മരട് പോലീസ് മുകേഷിനെതിരെ കേസെടുത്തു. ഐപിസി 354, 509, 452 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഭാരതീയ ന്യായ സൻഹിത നിലവിൽ വരുന്നതിന് മുമ്പ് നടന്ന കുറ്റകൃത്യമായതിനാൽ ഐപിസി പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു.
  • അതേദിവസം തന്നെ ലൈംഗികാതിക്രമ കേസിൽ മുകേഷിന്‍റെ അറസ്‌റ്റ് അഞ്ച് ദിവസത്തേക്ക് എറണാകുളം ജില്ല സെഷൻസ് കോടതി തടഞ്ഞു. മുകേഷിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി സെപ്റ്റംബര്‍ രണ്ടാം തീയതി വാദം കേള്‍ക്കാന്‍ മാറ്റി വച്ചു.
  • ഓഗസ്‌റ്റ് 30- മുകേഷ് കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി. മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാനുള്ള രേഖകൾ അദ്ദേഹം അഭിഭാഷകന് കൈമാറി. പരാതിക്കാരിയുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും നല്‍കി.
  • സെപ്റ്റംബര്‍ 3- മുകേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ രംഗത്ത് വന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.
  • സെപ്റ്റംബര്‍ 5- സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമ കോണ്‍ക്ലേവിന്‍റെ ഭാഗമായ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ പുറത്താക്കി. അതേദിവസം തന്നെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചു.
  • സെപ്റ്റംബര്‍ 9- ലൈംഗികാതിക്രമണ കേസില്‍ മുകേഷ് ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി രംഗത്ത് വന്നു. മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെ, ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് പരാതിക്കാരി അറിയിച്ചു.
  • സെപ്റ്റംബര്‍ 24 - മുകേഷ് അറസ്‌റ്റിലായി. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Also Read: മുകേഷിന് പിന്നാലെ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാന്‍ നീക്കം; ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് - Siddique s Look out notice out

Last Updated : Sep 24, 2024, 3:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.