മലയാളികളുടെ സ്വന്തം മുടിയന്‍ വിവാഹിതനായി. നടനും നര്‍ത്തകനുമായ റിഷി എസ് കുമാറാണ് തന്‍റെ പ്രണയിനിയായ ഡോ.ഐശ്വര്യ ഉണ്ണിക്ക് താലിചാര്‍ത്തിയത്. വിവാഹം കഴിഞ്ഞ വിവരം റിഷി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. നടിയും നര്‍ത്തകിയുമാണ് ഐശ്വര്യ. കഴിഞ്ഞ ആറുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ റിഷി തന്നെ നേരത്തെ പുറത്തു വിട്ടിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഒഫിഷ്യല്‍ ആക്കാനുള്ള സമയമായെന്നും ആരാധകരെ അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്‌തത്.
ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയിലെ മുടിയന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് ഈ പേരില്‍ തന്നെയാണ് റിഷി അറിയപ്പെട്ടിരുന്നതും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൂഴിക്കടകന്‍, സകലകശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്ത് എത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. നമുക്ക് കോടതിയില്‍ കാണാം എന്ന സിനിമയാണ് ഐശ്വര്യയുടെ റിലിസിനൊരുങ്ങുന്ന പുതിയ ചിത്രം.
Also Read: വീഡിയോ: താരനിബിഡം അംബാനി കല്ല്യാണം; തിളങ്ങി സെലിബ്രിറ്റികള്‍ മുതല്‍ രാഷ്‌ട്രീയക്കാര്‍ വരെ