ETV Bharat / entertainment

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ; അത്യധ്വാനത്തിൻ്റെ കഠിന നാളുകൾക്കൊടുവിൽ കത്തനാർ പാക്കപ്പ് - KATHANAR WRAPPED

ജയസൂര്യയുടെ കത്തനാര്‍ക്ക് പാക്കപ്പ്. മൂന്ന് വർഷത്തോളം സിനിമയ്ക്ക് വേണ്ടി ആത്‌മസമർപ്പണം ചെയ്‌ത അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് ജയസൂര്യ. സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ ഗോകുലം ഗോപാലനും ജയസൂര്യ നന്ദി അറിയിച്ചു.

KATHANAR  JAYASURYA  കത്തനാര്‍  കത്തനാര്‍ ചിത്രീകരണം പൂര്‍ത്തിയായി
Kathanar wrapped (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 17, 2024, 11:59 AM IST

ജയസൂര്യ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് 'കത്തനാര്‍'. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന വിശേഷണത്തോടെ എത്തുന്ന 'കത്തനാറി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. നടന്‍ ജയസൂര്യയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

'കത്തനാര്‍' അതിന്‍റെ പരമാവധി മികവില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ജയസൂര്യ. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതായിരുന്നു ജയസൂര്യയുടെ പോസ്‌റ്റ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്ന് നിർമ്മിക്കാൻ തയ്യാറായ ഗോകുലം ഗോപാലന് പ്രത്യേക നന്ദി പറയാനും ജയസൂര്യ മറന്നില്ല.

"അത്യധ്വാനത്തിൻ്റെ കഠിന നാളുകൾക്കൊടുവിൽ കത്തനാർ പാക്കപ്പ്. മൂന്ന് വർഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്‌മസമർപ്പണം ചെയ്‌ത ഒരു കൂട്ടം പ്രതിഭാധനൻമാരായ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ദിനരാത്രങ്ങൾ പിന്നിട്ട ഒരുപാട് അസുലഭ മുഹൂർത്തങ്ങൾ... അങ്ങിനെ കത്തനാർ ഒരു യാഥാർത്ഥ്യമാവാൻ പോകുകയാണ്.

ഈ അവസരത്തിൽ അങ്ങേയറ്റം നന്ദിയോടെ മാത്രം മനസ്സിൽ തെളിയുന്ന ഒരുപാട് മുഖങ്ങൾ... കത്തനാർ അതിൻ്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാവരുത് എന്ന് വാശി പിടിച്ച നിർമ്മാതാവ് ആദരണീയനായ ശ്രീ. ഗോകുലം ഗോപാലേട്ടൻ, അത് യഥാർത്ഥ്യമാക്കുവാൻ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകൾക്കപ്പുറം ഹൃദയത്തിലിടമുള്ള പ്രിയ സഹോദരൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശ്രീ കൃഷ്‌ണ മൂർത്തി.

സംവിധായകൻ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളർന്ന മലയാളത്തിൻ്റെ അഭിമാനം ശ്രീ റോജിൻ തോമസ്... കത്തനാർ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്കുവയ്‌ക്കുകയും അതിന് വേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്‌ത ഇളയ സഹോദരൻ, തിരക്കഥാകൃത്ത് രാമാനന്ദ്, ദൃശ്യ വിസ്‌മയം തീർത്ത നീൽ ഡി കുഞ്ഞ.

ഇനിയും ഒട്ടേറെ മുഖങ്ങൾ... വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ.. എല്ലാവർക്കും നന്ദി.... ഞങ്ങളെ വിശ്വസിച്ച് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്ന് നിർമ്മിക്കാൻ തയ്യാറായ ശ്രീ ഗോപാലേട്ടന് ഏതു വാക്കുകളാലാണ് നന്ദി പറയാൻ സാധിക്കുക..... !! അത് കടപ്പാടായി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനി കത്തനാറിൻ്റെ റിലീസിംഗിനായി കാത്തിരിക്കുന്ന പല സഹസ്രം കലാസ്വാദകരിൽ ഒരാളായി ഞാനും."-ജയസൂര്യ കുറിച്ചു.

Also Read: ജയസൂര്യയുടെ കത്തനാര്‍ സെറ്റില്‍ മോഹന്‍ലാലിന്‍റെ സര്‍പ്രൈസ് എന്‍ട്രി, ചിത്രങ്ങള്‍ പങ്കുവച്ച് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.