ETV Bharat / entertainment

ഖുറേഷി അബ്രഹാം എത്തി; മോഹൻലാലിന് പൃഥ്വിയുടെ പിറന്നാൾ സമ്മാനം - Mohanlal as khureshi Abraam in L2 - MOHANLAL AS KHURESHI ABRAAM IN L2

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പൃഥ്വിരാജ് പുതിയ പോസ്റ്റർ പുറത്തുവിട്ടത്.

EMPURAAN UPDATE  MOHANLAL WITH PRITHVIRAJ  മോഹൻലാൽ എമ്പുരാൻ സിനിമ  EMPURAAN RELEASE
Empuraan (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 21, 2024, 1:22 PM IST

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'എമ്പുരാൻ'. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാ'ന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. മോഹൻലാലിന്‍റെ പിറന്നാൾ ദിനത്തിലാണ് പൃഥ്വിരാജ് സർപ്രൈസായി പോസ്റ്റർ റിലീസ് ചെയ്‌തത്.

മോഹൻലാൽ അവതരിപ്പിക്കുന്ന 'ഖുറേഷി അബ്രഹാ'മാണ് പോസ്റ്ററിലുള്ളത്. തോക്കുകൾക്കിടയിലൂടെ ഖുറേഷി അബ്രഹാം നടന്നുവരുന്നത് പോസ്റ്ററിൽ കാണാം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‌ത 'ലൂസിഫർ' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'എമ്പുരാൻ'. ആകാംക്ഷയുടെ മുൾമുനയിൽ അവസാനിപ്പിച്ച 'ലൂസിഫർ' സ്റ്റീഫൻ നെടുമ്പള്ളിയുടെ പോയകാലം എന്തായിരിക്കുമെന്ന കൗതുകം കാണികളിൽ വിത്ത് പാകിയിരുന്നു.

ഇന്നിതാ സ്റ്റീഫൻ നെടുമ്പള്ളിയുടെ, 'ഖുറേഷി അബ്രഹാം' അവതാരം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകരുടെ ആവേശവും ഇരട്ടിയായി. അതേസമയം മേഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നാണ് പൃഥ്വിരാജ് പോസ്റ്റർ പങ്കുവച്ചത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ കൊടുങ്കാറ്റായി മാറി.

ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടൊവിനോ തോമസ്, സായികുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ലൂസിഫർ ബോക്‌സോഫിസിൽ തിളക്കമാർന്ന പ്രകടനമാണ് കാഴ്‌ചവച്ചത്. ഈ താരങ്ങളെല്ലാം എമ്പുരാനിലും ഉണ്ടാകുമെന്നാണ് സൂചന. ഒപ്പം സംവിധായകന്‍ പൃഥ്വിരാജും നിർണായക വേഷത്തില്‍ എത്തും. ലൂസിഫറിന്‍റെ അവസാന ഭാഗത്തിൽ സയിദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തിയിരുന്നു.

'എമ്പുരാന്‍റെ' നിർമാണ പങ്കാളിയായി ആശിർവാദ് സിനിമാസിനൊപ്പം ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസുമുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഒരുങ്ങുന്ന 'എമ്പുരാൻ' ഒരു പാൻ ഇന്ത്യൻ ചിത്രമായായിരിക്കും എത്തുക. ലൂസിഫറിന്‍റെ തിരക്കഥ രചിച്ച മുരളി ഗോപി തന്നെയാണ് എമ്പുരാന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്.

'ഓപ്പറേഷൻ ജാവ'യിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് മോഹന്‍ലാലിന്‍റേതായി അണിയറയിലുള്ള മറ്റൊരു ചിത്രം. ശോഭനയും ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. 'എൽ 360' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ സിനിമയിലൂടെ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മലയാളി ആരാധകരുടെ പ്രിയപ്പെട്ട ജോഡികളായ മോഹൻലാലും ശോഭനയും തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

'റാം, വൃഷഭ, റമ്പാന്‍' തുടങ്ങിയവയാണ് മോഹൻലാലിന്‍റെ മറ്റ് പ്രധാന പ്രൊജക്‌ടുകൾ. ഒപ്പം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ വരവിനായും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഓണം റിലീസായാണ് 'ബറോസ്' തിയേറ്ററുകളില്‍ എത്തുക.

ALSO READ: 'മോഹൻലാൽ ബസിൽ കയറിയിട്ട് വർഷങ്ങളായിക്കാണും, എനിക്ക് പേടിയായി, പക്ഷേ ആ ടൈമിങ്ങില്‍ ഞാന്‍ ഞെട്ടി' ; അനുഭവം പറഞ്ഞ് ജോബി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.