വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജോര്‍ജ് കുട്ടിയും കുടുംബവും തിരിച്ചുവരുന്നു..? മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ് 2013ല്‍ റിലീസായ 'ദൃശ്യം'. മലയാളികള്‍ അതുവരെ കണ്ടുശീലിച്ച ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്‌തമായൊരു ദൃശ്യവിരുന്നാണ് മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം 'ദൃശ്യം' സമ്മാനിച്ചത്.
ഏഴ് ഭാഷകളില്‍ റിലീസ് ചെയ്‌ത 'ദൃശ്യം' മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ 'ദൃശ്യം' രണ്ടാം ഭാഗവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 'ദൃശ്യം 2' എത്തിയതോടെ സിനിമയ്‌ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നായി പ്രേക്ഷകരുടെ ചോദ്യം. എന്നാലിപ്പോള്‍ 'ദൃശ്യം 3'യുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
'ദൃശ്യം 3'യുടെ തിരക്കഥ ലോക്കായെന്നും 2025ല്‍ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2025 ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പോസ്‌റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
"2025ല്‍ ക്രിസ്‌മസ് റിലീസായി ദൃശ്യം 3 തിയേറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. സ്‌ക്രീപ് ലോക്കായി. മലയാളത്തിനൊപ്പം ഹിന്ദിയിലും ചിത്രം ഒരുക്കും. ലാലേട്ടന്‍, ജീത്തു ജോസഫ് കോമ്പോ."- ഇപ്രകാരമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്‌റ്റുകളില്‍ ഒന്നില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
#Drishyam3 Planning as Xmas 2025 Release 🤙
— MiGr@De (@am_Migrade) October 6, 2024
Script Locked 🔐
They might shoot Hindi also simultaneously #Lalettan #JeetuJoseph combo #Mohanlal pic.twitter.com/suJRMK70rj
"ക്ലാസിക്ക് ക്രിമിനല്‍ തിരിച്ചുവരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജീത്തു ജോസഫ് ദൃശ്യം 3യുടെ തിരക്കഥ സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്." -ഇപ്രകാരമാണ് മറ്റൊരു സോഷ്യല്‍ മീഡിയ പോസ്‌റ്റ്.
The classic criminal is coming back soon 🥺🔥
— Deepu (@deepuva24) October 6, 2024
Latest reports indicate that Jeethu Joseph has confirmed the script of Drishyam 3 and is planning to release it in the next year .
One of the most awaited and hyped Indian movie 🔥#Drishyam3 #Mohanlal pic.twitter.com/3bpdXsCyne
അതേസമയം സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. 'ദൃശ്യം 3'യുടെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ദൃശ്യം ആദ്യ രണ്ട് ഭാഗങ്ങളില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, എസ്‌തര്‍ അനില്‍, ആശാ ശരത്, സിദ്ദിഖ്, തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. മൂന്നാം ഭാഗത്തിലും ഇവര്‍ തന്നെയാകും അണിനിരക്കുന്നതെന്നാണ് സൂചന.
Also Read: ഓഗസ്റ്റ് രണ്ട് ജോർജ്ജൂട്ടിക്കും കുടുംബത്തിനും അങ്ങനെ മറക്കാനാവില്ല