ETV Bharat / entertainment

മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ് - Mithun Chakraborty to Be Honoured

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സുപ്രധാന സംഭാവനകൾക്ക് മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. 2024 ഒക്ടോബർ 8ന് നടക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും.

ദാദാസാഹിബ് ഫാൽക്കെ അവാർഡ്  മിഥുൻ ചക്രവർത്തി  MITHUN CHAKRABORTY DADASAHEB AWARD  MITHUN CHAKRABORTY
Mithun Chakraborty to Be Honoured (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 30, 2024, 10:39 AM IST

പ്രമുഖ നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. മിഥുന്‍ ചക്രവര്‍ത്തിയുടെ അസാധാരണമായ സിനിമ യാത്രയ്ക്കും, ഇന്ത്യൻ സിനിമയ്‌ക്ക് അദ്ദേഹം നല്‍കിയ ഗണ്യമായ സംഭാവനകൾ കണക്കിലെടുത്താണ് നടനെ രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

കേന്ദ്ര വാര്‍ത്ത വിനിമയ പ്രേക്ഷപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. "സിനിമയിലെ മിഥുൻ ദായുടെ പ്രചോദനാത്‌മകമായ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു! ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച് മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡ് നല്‍കാന്‍ ജൂറി തീരുമാനിച്ചു." -വൈഷ്‌ണവ് എക്‌സില്‍ കുറിച്ചു.

2024 ഒക്‌ടോബർ 8ന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മിഥുൻ ചക്രവർത്തിക്ക് അവാർഡ് സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: ആ ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചിരുന്നു: തുറന്നുപറഞ്ഞ് മിഥുൻ ചക്രബർത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.