മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ചിത്രം 'മഞ്ഞുമ്മല്‍ ബോയ്‌സ്' റഷ്യന്‍ ഫിലിം ഫെസ്‌റ്റിവലിലേക്ക്. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്‌റ്റിവലിലേക്കാണ് ഈ ചിത്രം മത്സരിക്കുക. ഈ മേളയില്‍ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും 'മഞ്ഞുമ്മല്‍ ബോയ്‌സ്' ആണ്. ഈ വര്‍ഷം മത്സരവിഭാഗത്തില്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ സിനിമയും ഇതാണ്.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 4 വരെ നടക്കുന്ന മത്സരത്തില്‍ പായല്‍ കപാഡിയ സംവിധാനം ചെയ്‌ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എസ് എസ് രാജമൗലി സംവിധാനം ചെയ്‌ത 'ആര്‍ ആര്‍ ആര്‍' എന്നിവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഔട്ട് ഓഫ് കോംപറ്റീഷന്‍, ഫെസ്‌റ്റിവല്‍ ഹിറ്റ്സ്, ഔട്ട് ഓഫ് കോംപറ്റീഷന്‍ ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റ്സ് എന്നീ വിഭാഗങ്ങളിലാണ് ഇരു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2024 ഫെബ്രുവരിയിലാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്' പ്രദര്‍ശനത്തിന് എത്തിയത്. 200 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത്.
ചിദംബരമാണ് ചിത്രം സംവിധാനം ചെയ്‌തത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദീപക് പറമ്പോല്‍, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ജോര്‍ജ്ജ് മരിയന്‍, അഭിരാം രാധാകൃഷ്‌ണന്‍, ഖാലിദ് റഹ്മാന്‍ തുടങ്ങിയവര്‍ വേഷമിട്ട സിനിമയാണിത്.
സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Also Read:തിയേറ്റര്‍ ഇളക്കി മറിച്ച് 'ദേവര'; ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍