ഹൈദരാബാദ്: ബോക്‌സോഫീസില്‍ വമ്പന്‍ മുന്നേറ്റവുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗം. രാഹുല്‍ സദാശിവന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്‌ത വേഷപ്പകര്‍ച്ചയിലാണ് മമ്മൂട്ടിയെത്തുന്നത്. ആദ്യ ദിനത്തില്‍ 3.10 കോടി കലക്‌ഷന്‍ നേടി ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്കെന്ന് സൂചന.
- " class="align-text-top noRightClick twitterSection" data="">
ആദ്യ ദിനത്തിന്‍റെ അത്രത്തോളം കലക്ഷന്‍ രണ്ടാം ദിനവുമുണ്ടായി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഏറെ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കാഴ്‌ചക്കാരില്‍ നിന്നും നിരൂപകരില്‍ നിന്നും പോസിറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും പ്രധാന കഥപാത്രങ്ങളായെത്തുന്ന ഹൊറര്‍ മൂവിയാണ് ഭ്രമയുഗം. കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പ്രേക്ഷകരുടെ മനം കീഴടക്കി കൊണ്ടിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.
ട്രെയിലറും സിനിമയുടെ പോസ്റ്ററുകളുമെല്ലാം കണ്ടതിന് പിന്നാലെ മനസില്‍ കരുതി വച്ചിട്ടുള്ള പ്രതീക്ഷകള്‍ക്കപ്പുറമുള്ള മറ്റൊരു തലത്തിലേക്കാണ് ചിത്രം കാഴ്‌ചക്കാരെ കൊണ്ടെത്തിക്കുക.
വിവാദങ്ങളും വിമര്‍ശനങ്ങളും: തീയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ ചിത്രം ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം വിവാദങ്ങളാണ് ചിത്രത്തിന്‍റെ റിലീസ് വൈകാന്‍ കാരണമായതും. കേരളത്തിലെ ബ്രാഹ്മണ കുടുംബമായ പഞ്ചമൺ ഇല്ലത്തെ ചിത്രത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് പ്രധാനമായും ഉയര്‍ന്ന വിവാദം.
മമ്മൂട്ടിയുടെ കഥാപാത്രം ബ്ലാക്ക് മാജിക് അവതരിപ്പിക്കുകയാണെന്നും വിമര്‍ശനങ്ങളുണ്ടായി. ഇത്തരത്തില്‍ ഉയര്‍ന്ന വിവാദങ്ങളാണ് കഥാപാത്രത്തിന്‍റെ പേര് മാറ്റുന്നതിലേക്ക് അടക്കം എത്തിച്ചത്. കുഞ്ഞമോന്‍ പോറ്റിയെന്നതിന് പകരം കൊടുമണ്‍ പോറ്റി എന്നാക്കി കഥാപാത്രത്തിന്‍റെ പേര് മാറ്റിയിരുന്നു.