ETV Bharat / entertainment

പ്രദർശനത്തിനൊരുങ്ങി മമ്മൂട്ടിയുടെ 'പാലേരി മാണിക്യം' ഫോർകെ പതിപ്പ് - പാലേരി മാണിക്യം ഫോർകെ പതിപ്പ്

'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ' ഫോർകെ പതിപ്പ് ഉടൻ പ്രേക്ഷകരിലേക്ക്

Mammootty Starrer Paleri Manikyam  Paleri Manikyam 4K version release  പാലേരി മാണിക്യം ഫോർകെ പതിപ്പ്  മമ്മൂട്ടി രഞ്ജിത്ത് സിനിമ
Paleri Manikyam 4K version
author img

By ETV Bharat Kerala Team

Published : Jan 27, 2024, 4:35 PM IST

രഞ്ജിത്തിന്‍റെ സംവിധാനത്തിൽ മമ്മൂട്ടി വേറിട്ട പ്രകടനം കാഴ്‌ചവച്ച ചിത്രമാണ് 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ' (Paleri Manikyam Oru Pathirakolapathakathinte Katha). 2009ൽ പുറത്തിറങ്ങിയ, സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രത്തിൽ ത്രിബിൾ റോളിലെത്തിയാണ് മമ്മൂട്ടി കാണികളെ ഞെട്ടിച്ചത്. ഈ ചിത്രത്തെ നെഞ്ചേറ്റിയ സിനിമാസ്വാദകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് (Mammootty Starrer Paleri Manikyam).

'പാലേരി മാണിക്യം' വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു എന്നാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ശബ്‌ദ - സാങ്കേതിക മികവോടെയുള്ള ചിത്രത്തിന്‍റെ ഫോർ കെ (4K) പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. മഹാ സുബൈർ നിർമിക്കുന്ന ഈ ചിത്രം ഇത് മൂന്നാം തവണയാണ് തിയേറ്ററിലെത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ് (Paleri Manikyam movie 4K version to be released soon).

ടി പി രാജീവന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്‌പദമാക്കി രഞ്ജിത്ത് ഒരുക്കിയ സിനിമയാണ് 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ'. ഹരിദാസ്, മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. 2009 ഡിസംബര്‍ 5ന് ആയിരുന്നു ഈ ചിത്രത്തിന്‍റെ ഒറിജിനൽ റിലീസ്.

മമ്മൂട്ടിയുടെ അതുല്യ പ്രകടനത്തിന് ഒരിക്കൽ കൂടി സാക്ഷിയാകാൻ ആരാധകർ ഇത്തവണയും തിയേറ്ററുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്‌ത നിറഞ്ഞ മൂന്ന് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി 'പാലേരി മാണിക്യ'ത്തിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും മമ്മൂട്ടിയെ തേടിയെത്തി.

ശ്വേത മേനോനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കാനും ശ്വേത മേനോനായി. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്‌ണ, മുഹമ്മദ് മുസ്‌തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ടി പി രാജീവൻ ആണ് ചിത്രത്തിന്‍റെ കഥ രചിച്ചത്. മഹാ സുബൈർ, ഏ വി അനൂപ് എന്നിവർ ചേർന്നാണ് 'പാലേരി മാണിക്യം' സിനിമയുടെ നിർമാണം. മനോജ് പിള്ളയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത്. ശരത്, ബിജിബാൽ എന്നിവരാണ് ചിത്രത്തിന് സംഗീതം പകർന്നത്.

അടുത്തിടെ മോഹന്‍ലാല്‍ നായകനായ ഭദ്രന്‍റെ കള്‍ട്ട് ചിത്രം 'സ്‌ഫടിക'ത്തിന്‍റെ ഫോർ കെ പതിപ്പ് തിയേറ്ററുകളിലെത്തിയിരുന്നു. സംവിധായകന്‍റെ തന്നെ നേതൃത്വത്തിലാണ് 'സ്‌ഫടിക'ത്തിന്‍റെ ഡിജിറ്റല്‍ റീമാസ്റ്റേര്‍ഡ് പതിപ്പ് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച സ്വീകരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിന്‍റെയും ഫോർകെ പതിപ്പ് എത്തുമ്പോൾ പ്രേക്ഷകരുടെ ആവേശം ഇരട്ടിയാവുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.